ETV Bharat / city

കേരളത്തിലേത് മികച്ച പൊലീസ് മാതൃക, ചില ഉദ്യോഗസ്ഥർ നിരപരാധികളെ ഭീഷണിപ്പെടുത്തുന്നു: പി മോഹനന്‍ - മെഡിക്കല്‍ കോളജ് ആക്രമണം

മെഡിക്കൽ കോളജിൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും പി മോഹനന്‍ പറഞ്ഞു.

cpm kozhikode district secretary  p mohanan against police  p mohanan  പി മോഹനന്‍  സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി  പൊലീസിനെതിരെ പി മോഹനന്‍  പി മോഹനൻ മെഡിക്കല്‍ കോളജ് ആക്രമണം  മെഡിക്കല്‍ കോളജ് ആക്രമണം  kozhikode medical college attack
'ചില ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായി മാറുന്നു'; പൊലീസിനെതിരെ പി മോഹനന്‍
author img

By

Published : Sep 18, 2022, 1:17 PM IST

Updated : Sep 18, 2022, 4:21 PM IST

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥർ അതിന് എതിരാണെന്ന് പി മോഹനൻ ആരോപിച്ചു.

മെഡിക്കൽ കോളജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. സംഭവത്തില്‍ നിയമപരമായ നടപടി വേണമെന്ന് തന്നെയാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് പി മോഹനന്‍ കുറ്റപ്പെടുത്തി.

പൊലീസിനെതിരെ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ

ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ല. കേസില്‍ പൊലീസ് അന്വേഷണത്തെ സിപിഎം ഒരിക്കലും എതിര്‍ത്തിട്ടില്ല. ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതിൽ ഇടപെട്ടിട്ടില്ല. എന്നാല്‍ അന്വേഷണത്തിന്‍റെ മറവില്‍ പൊലീസ് നിരപരാധികളെ ഭീഷണിപ്പെടുത്തുകയാണെന്ന് പി മോഹനൻ ആരോപിച്ചു.

പ്രതിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി: മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിച്ച ഡോക്‌ടറുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെന്നും പൂർണ ഗർഭിണിയായ പ്രതിയുടെ ഭാര്യയുടെ പിന്നാലെ പോയി പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും സിപിഎം ജില്ല സെക്രട്ടറി ആരോപിച്ചു. പ്രസവിച്ചാൽ കുട്ടിയെ അച്ഛനെ കാണിക്കില്ല എന്നാണ് പൊലീസുകാർ ഭീഷണിപ്പെടുത്തിയത്.

രാജ്യദ്രോഹികളെയോ ഭീകരവാദികളെയോ പോലെയാണ് പ്രതികളോട് പെരുമാറുന്നതെന്നും പുതിയ പൊലീസ് കമ്മിഷണര്‍ ചാര്‍ജ് എടുത്തതിന് ശേഷമാണ് ഇത്തരം സംഭവങ്ങളെന്നും പി മോഹനന്‍ കുറ്റപ്പെടുത്തി. കേസില്‍ പൊലീസ് കമ്മിഷണർ അനാവശ്യമായി ഇടപെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഎം ജില്ല സെക്രട്ടറി ആരോപിച്ചു.

രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാറുന്നു. ഒരു പ്രതികളെയും സിപിഎം, ഡിവൈഎഫ്ഐ നേതൃത്വം ഒളിവിൽ പാർപ്പിച്ചിട്ടില്ലെന്നും അങ്ങനെ ഒളിവിൽ പാർപ്പിച്ചാൽ പൊലീസിന് അവരെ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ലേയെന്നും പി മോഹനൻ കൂട്ടിച്ചേര്‍ത്തു.

Also Read: കോഴിക്കോട് പൊലീസ് കമ്മിഷണർക്കെതിരെ ഡിവൈഎഫ്ഐ

Last Updated : Sep 18, 2022, 4:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.