കോഴിക്കോട്: കേരളത്തില്‍ കൊവിഡ് കണക്ക് കൂടുമ്പോൾ അതിന് അനുസരിച്ച് നിയന്ത്രണങ്ങളും കൂടുകയാണ്. വാക്‌സിൻ സ്വീകരിച്ചവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് നിയന്ത്രണങ്ങളില്‍ ഇളവുള്ളത്. അങ്ങനെയുള്ളപ്പോൾ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ടീ ഷർട്ടില്‍ പ്രിന്‍റ് ചെയ്‌ത് കിട്ടിയാല്‍ എങ്ങനെയുണ്ടാകും...
ആലോചിച്ച് ബുദ്ധിമുട്ടേണ്ട, കോഴിക്കോട് മുക്കത്ത് അങ്ങനെയൊരു പരിപാടിയുണ്ട്. അനാഥശാല റോഡിൽ പ്രവർത്തിക്കുന്ന ഗ്രാഫിക്‌സ് ആൻഡ് സ്ക്രീൻ പ്രിന്‍റേഴ്‌സ് എന്ന സ്ഥാപനത്തിലാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്‌ത് ടീ ഷർട്ട് നല്‍കുന്നത്.
സ്ഥാപന ഉടമയായ പാണക്കാടൻ ബഷീർ ആദ്യം കൗതുകത്തിന് വേണ്ടി സ്വന്തം ടീ ഷർട്ടിൽ സർട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്‌ത് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ അയച്ചതോടെയാണ് ആവശ്യക്കാർ കൂടിയത്. ഏത് രൂപത്തിലും വലിപ്പത്തിലുമുള്ള ടീ ഷർട്ടുകളിൽ സർട്ടിഫിക്കറ്റുകൾ പതിച്ചു നൽകുന്നുണ്ട്. ഷർട്ടിനും പ്രിന്‍റിങിനുമായി 200 രൂപ. ടീ ഷർട്ട് മാത്രമല്ല, വാക്‌സിൻ സർട്ടിഫിക്കറ്റ് എടിഎം കാർഡ് രൂപത്തിലാക്കിയും ഇവിടെ നൽകും.
ALSO READ: സാധാരണക്കാരൻ സ്‌ളോട്ടിന് പുറത്ത്, ലാഭം സ്വകാര്യൻമാർക്ക്... ഒരു വാക്‌സിൻ തട്ടിപ്പ് കഥ