കോഴിക്കോട്: കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലും ബീച്ച് ജനറൽ ആശുപത്രിയിലുമായി നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥീരീകരിച്ചു. രക്ത സാമ്പിളിന്‍റെ പരിശോധന ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധയില്ലെന്ന സ്ഥിരീകരണമുണ്ടായത്. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇന്ന് ഉച്ചയോടെ ലഭിച്ചത്. വിദേശ സന്ദർശനം നടത്തിയവരും ചൈനയിലെ വിദ്യാർഥിയുമാണ് കഴിഞ്ഞ ദിവസം ആശുപത്രികളിൽ എത്തിയിരുന്നത്. ചുമ കുറയാതെ വന്നതോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. എന്നാൽ പരിശോധന ഫലം നെഗറ്റീവ് ആയതോടെ എല്ലാവരെയും വീട്ടിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിലും ബീച്ച് ജനറൽ ആശുപത്രിയിലുമായി ആറ് പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധന ഫലം നാളെ ലഭിക്കും.
കൊറോണ വൈറസ്: കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്ക് വൈറസ് ബാധയില്ല - കൊറോണ വൈറസ് കേരളത്തില്‍ വാര്‍ത്തകല്‍
പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇന്ന് ഉച്ചയോടെ ലഭിച്ചത്. ആറ് പേരുടെ പരിശോധന ഫലങ്ങള്‍ നാളെ ലഭിക്കും