കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ (Congress workers attack journalists) നടപടിക്ക് ശിപാർശ. നാല് പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറി (Report Submit to KPCC). ഇതിനിടയില്‍ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യപ്പെട്ട ഏഴ് പ്രവർത്തകർക്ക് ഡിസിസി നേതൃത്വം വിവിധ മണ്ഡലങ്ങളിൽ പുതിയ ചുമതല കൂടി നൽകി.
മർദനമേറ്റ മാധ്യമ പ്രവർത്തകരുടെ ഭാഗം കേട്ട അന്വേഷണ സമിതി അക്രമം നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ മൊഴി എടുത്തിട്ടില്ല. ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രവർത്തകർ എവിടെയാണെന്ന് അറിയില്ല എന്നാണ് റിപ്പോർട്ട് സമർപ്പിച്ച സമിതി അംഗങ്ങൾ പറയുന്നത്.
കോൺഗ്രസ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്‍റ് ഇ. പ്രശാന്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്യണം എന്നാണ് അന്വേഷണ സമിതി കെ.പി.സി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിർദേശം. മുന്‍ ഡിസിസി പ്രസിഡന്‍റ് യു.രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ.സുരേഷിന് പരസ്യ താക്കീത് നല്‍കണം എന്നും ശിപാര്‍യുണ്ട്.
സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജോൺ പൂതക്കുഴി എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് ഇടിവി ഭാരത് അഭിപ്രായം ആരാഞ്ഞപ്പോള്‍ 'എസ് പി തല്ലിയ കേസ് എഎസ്ഐ അന്വേഷിക്കുന്നത് പോലെ'യാണ് അന്വേഷണ സമിതി അംഗങ്ങളെ പാർട്ടി വച്ചതെന്നായിരുന്നു മറുപടി.
READ MORE: മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന് വി.ഡി.സതീശൻ