ETV Bharat / city

കോഴിക്കോട് അയൽവാസികൾ തമ്മില്‍ സംഘര്‍ഷം ; ഒരാൾ കൊല്ലപ്പെട്ടു

പ്രതിയെന്ന് സംശയിക്കപ്പെടുന്ന രജീഷ് ഒളിവിൽ

Conflict between neighbors  അയൽവാസികൾ തമ്മിലുള്ള സംഘർഷം  തിരുവമ്പാടി ചാലിൽ തൊടിക  തിരുവമ്പാടി ചാലിൽ സംഘർഷം  രജീഷ് ഒളിവിൽ  മോഹൻദാസ് കൊല്ലപ്പെട്ടു  Conflict at Thiruvambadi Chal  Conflict between neighbors  Thiruvambadi Chalil Thodika news  Mohandas was killed by neighbour  Rajesh is absconding  Conflict between neighbors  kozhikode strike
അയൽവാസികൾ തമ്മിലുള്ള സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
author img

By

Published : Aug 25, 2021, 7:39 PM IST

Updated : Aug 25, 2021, 8:00 PM IST

കോഴിക്കോട് : തിരുവമ്പാടിയില്‍ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിൽതൊടികയിൽ മോഹൻദാസാണ് മരിച്ചത്. 58 വയസായിരുന്നു.

വഴിത്തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിലാണ്. ഇയാൾക്കായി തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: നടൻ വിവേകിന്‍റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. മോഹൻദാസിന്‍റെ വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. കല്ലുകൊണ്ടേറ്റ മർദനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. താമരശ്ശേരി ഡി.വൈ.എസ്.പി അഷറഫ്, തിരുവമ്പാടി ഇൻസ്‌പെക്ടർ സുമിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Last Updated : Aug 25, 2021, 8:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.