കോഴിക്കോട്: മകരക്കൊയ്ത്ത് ഉത്സവമാക്കാൻ പാടശേഖരങ്ങൾ ഉണർന്നു. പേമാരിയും പ്രളയവും മുക്കിക്കൊന്ന വയലുകൾ ഈ മഴക്കാലത്ത് പ്രസന്നമാണ്. നെൽകൃഷിക്ക് തീർത്തും അനുയോജ്യമായ കാലവസ്ഥയിൽ നെൽക്കതിരുകൾ തളിർത്തു തുടങ്ങി. ഇത്തവണ പരമ്പരാഗത കൃഷിക്കാരേക്കാൾ വയലിലേക്കിറങ്ങുന്ന പുത്തൻ കൃഷിക്കാരുടെ എണ്ണം വർധിച്ച് വരികയാണ്.
അത്തരത്തിൽ കൊയിലാണ്ടി വിയ്യൂർ കക്കുളം പാടശേഖരത്തിലേക്ക് വ്യത്യസ്തയിനം നെൽവിത്തുമായി ഇറങ്ങിയതാണ് അധ്യാപകനായ രാജഗോപാൽ, ഇൻഡസ്ട്രിയൽ നടത്തിപ്പുകാരനായ പ്രമോദ് എന്നിവർ.
ALSO READ: സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതിയിളവ്, തൊഴിലുറപ്പിനും സർക്കാർ സഹായം
ഔഷധ ഗുണമുള്ള പുരാതന നെല്ലിനങ്ങളായ രക്തശാലി, ബ്ലാക്ക് ജാസ്മിൻ എന്നിവയാണ് ഇരുവരും കൃഷിയിറക്കിയത്. ഇതോടൊപ്പം ഇടവിളയായി കപ്പ, മഞ്ഞൾ, വാഴ എന്നിവ കൂടി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ.