ETV Bharat / city

കൈക്കൂലി വാങ്ങുന്നതിനിടെ ഇപിഎഫ് ഓഫീസർ പിടിയിൽ - എംപ്ലോയീസ് പ്രൊവിൻഡ് ഫണ്ട്

കോട്ടക്കൽ സ്വദേശി പ്രേമകുമാരനെയാണ് ഇറഞ്ഞിപ്പാലത്തെ ഓഫീസിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്

കൈക്കൂലി
author img

By

Published : Jun 28, 2019, 2:40 AM IST

Updated : Jun 28, 2019, 1:28 PM IST

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ എംപ്ലോയീസ് പ്രൊവിൻഡ് ഫണ്ട് കോഴിക്കോട് മേഖല എൻഫോഴ്മെന്‍റ് ഓഫീസറെ സിബിഐ പിടികൂടി. കോട്ടക്കൽ സ്വദേശി പ്രേമകുമാരനെയാണ് ഇറഞ്ഞിപ്പാലത്തെ ഓഫീസിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കൊച്ചി സിബിഐ യൂണിറ്റിലെ അഴിമതി വിരുദ്ധ സംഘത്തിലെ ഡിവൈഎസ്പി ദേവരാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രേമകുമാരനെ അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണയിലെ പത്തിക്കൽ ഓട്ടോമൊബൈൽ സ്ഥാപനത്തിലെ ഉടമസ്ഥരിൽ നിന്നാണ് പ്രേമകുമാരന് അരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുക നൽകാൻ വിസമ്മതിച്ച ഉടമസ്ഥർ സിബിഐക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് രാസവസ്തു പുരട്ടിയ 50,000 രൂപ കൈമാറാൻ സിബിഐയുടെ സഹായത്തോടെ വ്യാഴാഴ്ച രാവിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ഉടമകൾ എത്തിയപ്പോഴാണ് പ്രേമകുമാരനെ പിടികൂടിയത്. ഇയാൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

Intro:കൈക്കൂലി വാങ്ങുന്നതിനിടെ എപിഎഫ് ഓഫീസർ പിടിയിൽ

Body:അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇപിഎഫ് (എംപ്ലോയീസ് പ്രൊവിൻഡ് ഫണ്ട്) കോഴിക്കോട് മേഖല എൻഫോസിമെന്റ് ഓഫീസറെ സിബിഐ പിടികൂടി. കോട്ടക്കൽ സ്വദേശി പ്രേമകുമാരനെയാണ് ഇറഞ്ഞിപ്പാലത്തെ ഓഫീസിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കൊച്ചി സിബിഐ യൂണിറ്റിലെ അഴിമതി വിരുദ്ധ സംഘത്തിലെ ഡിവൈഎസ്പി ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രേമാകുമാരനെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണയിലെ പത്തിക്കൽ ഓട്ടോമൊബൈൽ സ്ഥാപനത്തിലെ ഉടമസ്ഥരിൽ നിന്നാണ് പ്രേമാകുമാരന് അര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുക നൽകാൻ വിസമ്മതിച്ച ഉടമസ്ഥർ സിബിഐക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് രാസവസ്തു പുരട്ടിയ 50,000 രൂപ കൈമാറാൻ സിബിഐയുടെ സഹായത്തോടെ വ്യാഴാഴ്ച രാവിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ഉടമകൾ എത്തിയപ്പോഴാണ് പ്രേമാകുമാരനെ പിടികൂടിയത്. ഇയാൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനക്ക് ശേഷം രാത്രിയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ നിന്ന് മടങ്ങിയത്.

Conclusion:ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 28, 2019, 1:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.