ETV Bharat / city

പ്രചാരണത്തിന്‍റെ ഭാഗമായി ആക്ഷേപഹാസ്യ ഷോ ഒരുക്കി സിപിഎം - ബിനീഷ് കോടിയേരി

പി.ജയരാജന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വടകര ലോകസഭാ മണ്ഡലത്തിലെ ഓരോ തെരുവുകളിലും സിപിഎം പരിപാടി നടത്തും.

ആക്ഷേപഹാസ്യ ഷോ ഒരുക്കി സിപിഎം
author img

By

Published : Apr 6, 2019, 5:06 AM IST

ആക്ഷേപഹാസ്യ ഷോ ഒരുക്കി സിപിഎം

വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഷ്ട്രീയ ആക്ഷേപഹാസ്യ ഷോ ഒരുക്കുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനും സിനിമാ നടനുമായ ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലാണ് ഷോ ഒരുങ്ങുന്നത്

വിനു പി കമല്‍, മണിദാസ് പയ്യോളി എന്നിവരാണ് മറ്റു പ്രധാന അണിയറശില്‍പികള്‍. തലശേരി, വടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ ആക്ഷേപ ഹാസ്യ ഷോയുടെ റിഹേഴ്സല്‍ പൂര്‍ത്തിയാവുകയാണ്. പിണറായി സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍, മോദി സര്‍ക്കാരിനെതിരെയുള്ള ട്രോളുകള്‍, കോണ്‍ഗ്രസിലെ തമ്മിലടി, സോളാർ വിഷയം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഷോ ഒരുങ്ങുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ദൃശ്യാവിഷ്‌കാരത്തിനൊപ്പം ഹിറ്റ്ഗാനങ്ങളും നൃത്തവും ചേര്‍ത്ത് ചാനല്‍ ഷോപോലെ 25 മിനുട്ടിലാണ് പരിപാടി അവതരിപ്പിക്കുക. വരും ദിവസങ്ങളില്‍ പി.ജയരാജന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായ് വടകര ലോകസഭാ മണ്ഡലത്തിലെ ഓരോ തെരുവുകളിലും സിപിഎം പരിപാടി നടത്തും. മറ്റ് പാര്‍ട്ടികളും സമാന കലാപരിപാടികളുമായി മണ്ഡലത്തിൽ എത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കും .

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.