ETV Bharat / city

കോഴികള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി പേടിയില്‍ കോഴിക്കോട്

author img

By

Published : Jul 23, 2021, 2:14 PM IST

ഭോപാലില്‍ നിന്ന് പരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ പക്ഷിപ്പനി ആണോയെന്നതില്‍ അന്തിമ സ്ഥിരീകരണം നടത്താനാകൂ.

പക്ഷിപ്പനി  പക്ഷിപ്പനി പേടിയില്‍ കോഴിക്കോട്  കോഴികള്‍ കൂട്ടത്തോടെ ചത്തു  bird flu kozhikode  bird flu  Bhopal lab  ഭോപാല്‍ ലാബ്
കോഴികള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി പേടിയില്‍ കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം. കൂരാച്ചുണ്ട് കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ ചത്തതിനെ തുടർന്ന് പക്ഷിപ്പനി പരിശോധനയ്ക്കായി ഭോപാലിലെ ലാബിലേക്ക് അയച്ചു. കേരളത്തിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവ് ആണ്.

തുടര്‍ന്നാണ് അന്തിമ സ്ഥിരീകരണത്തിനായി ഭോപാലിലേക്ക് അയച്ചത്. പരിശോധന ഫലം വരുന്നതുവരെ 10 കിലോമീറ്റർ പരിധി നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഫലം വന്നാൽ മാത്രമേ സ്ഥിരീകരണം നടത്താൻ കഴിയൂവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട അറിയിച്ചു. ജില്ല കലക്‌ടർ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Also Read: അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.