കോട്ടയം : പാലായില്‍ പിതാവിന്‍റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തുംകുന്നേല്‍ ഷിനു (31) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആസിഡ് ആക്രമണത്തില്‍ 71 ശതമാനത്തിലേറെ ഷിനുവിന് പൊള്ളലേറ്റിരുന്നു.
തിങ്കളാഴ്‌ച വെളുപ്പിന് അഞ്ചോടെയായിരുന്നു മരണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Also read: വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം; മകന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ്
സെപ്റ്റംബര്‍ 23 നായിരുന്നു ആസിഡ് ആക്രമണം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് സൂചന. സംഭവത്തില്‍ അറസ്റ്റിലായ ഷിനുവിന്‍റെ പിതാവ് ഗോപാലകൃഷ്‌ണന്‍ റിമാന്‍ഡിലാണ്.