ETV Bharat / city

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പൊൻകുന്നം ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന ജോസ് സെബാസ്റ്റ്യനെയാണ് ഇതേ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ്‌ ഇടിച്ച് വീഴ്ത്തിയത്.

author img

By

Published : Sep 10, 2021, 5:03 PM IST

ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു.  young man was killed private bus collided with bike  സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു  ജോസ് സെബാസ്റ്റ്യൻ  പൊൻകുന്നം  വാഹനാപകടം  യുവാവ് മരിച്ചു
അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കോട്ടയം: പൊൻകുന്നം ഒന്നാം മൈലിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പൊൻകുന്നം ഒന്നാം മൈൽ കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യന്‍റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ പത്തു മണിയോടെ പാലാ പൊൻകുന്നം റോഡിലായിരുന്നു അപകടം.

പൊൻകുന്നം ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന ജോസ് സെബാസ്റ്റ്യനെ ഇതേ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസിടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ALSO READ: പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി

ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർ പഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു മരിച്ച ജോസ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.