ETV Bharat / city

വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ

സ്കൂൾ കുട്ടികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ തുടർക്കഥയായതോടെയാണ് ഓപ്പറേഷൻ റെയിൻബോ എന്ന പദ്ധതിയുമായി കോട്ടയം ജില്ലാ പൊലീസ് രംഗത്തെത്തിയത്.

ഓപ്പറേഷന്‍ റെയിന്‍ബോ
author img

By

Published : May 18, 2019, 9:27 PM IST

Updated : May 18, 2019, 10:59 PM IST

കോട്ടയം: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി ഓപ്പറേഷൻ റെയിൻബോ പദ്ധതിയുമായി കോട്ടയം ജില്ലാ പൊലീസ്. സ്കൂൾ വിദ്യാർഥികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണവും ഓപ്പറേഷൻ റെയിൻബോയുടെ ഭാഗമായിരിക്കും. ജൂൺ മൂന്ന് മുതലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. കുട്ടികൾ നൂറ് ശതമാനം സുരക്ഷിതരായി സ്കൂളുകളിൽ എത്തുകയും തിരികെ വീട്ടിലെത്തുകയും ചെയ്യുന്നതിന് ഓപ്പറേഷൻ റെയിൻബോ സഹായിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കോട്ടയം പൊലീസ്

സ്കൂളുകളില്‍ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. കുട്ടികൾ യാത്ര ചെയ്യുന്ന സ്വകാര്യ ബസുകള്‍ അടക്കം എല്ലാത്തരം വാഹനങ്ങളും പരിശോധിക്കും. സ്കൂൾ കുട്ടികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ തുടർക്കഥയായതോടെയാണ് ഓപ്പറേഷൻ റെയിൻബോ എന്ന പദ്ധതിയുമായി കോട്ടയം ജില്ലാ പൊലീസ് രംഗത്തെത്തിയത്.

Intro:പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി ഓപ്പറേഷൻ റെയിൻബോ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്. സ്കൂൾ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണവും അടക്കമുള്ളവ ഓപ്പറേഷൻ റെയിൻബോ യുടെ ഭാഗമായി നടക്കും

Body:പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി ഓപ്പറേഷൻ റെയിൻബോ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്. ജൂൺ മൂന്നുമുതൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെയാണ് വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലാ പോലീസ് ഓപ്പറേഷൻ റെയിൻബോ നടപ്പിലാക്കുന്നത്. കുട്ടികൾ 100% സുരക്ഷിതരായി സ്കൂളുകളിൽ എത്തുകയും തിരികെ വീട്ടിലെത്തുകയും ചെയ്യണം. ഓപ്പറേഷൻ റെയിൻബോ ഇതിന് ഏറെ സഹായകരമാകും എന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറയുന്നു.

byt

പിടിഎ പ്രസിഡണ്ടുമാർ, ഹെഡ്മാസ്റ്റേഴ്സ്, സ്കൂൾ വാഹനത്തിന് ഡ്രൈവർമാർ, എന്നിവർക്ക് കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തും. സ്കൂൾ ബസ്സുകളുടെ കുട്ടികൾ യാത്ര ചെയ്യുന്ന സ്വകാര്യബസ്സുകൾ അടക്കം എല്ലാത്തരം വാഹനങ്ങളുടെയും സുരക്ഷാ പരിശോധന നടത്തും. കൂടാതെ വാഹന രേഖകളുടെ സാധ്യത, ഡ്രൈവർമാരുടെ നേത്രപരിശോധന, ബോധവൽക്കരണം, ലഘുലേഖ വിതരണം,, എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടക്കും.

byt

സ്കൂൾ കുട്ടികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ തുടർക്കഥ അതോടെയാണ് ഓപ്പറേഷൻ റെയിൻബോ എന്ന പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ് രംഗത്തെത്തിയത്.

Conclusion:etv ഭാരത് കോട്ടയം
Last Updated : May 18, 2019, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.