ETV Bharat / city

കൃഷിയിടം നശിപ്പിച്ച് ഗ്രൗണ്ടാക്കി; വിദ്യാര്‍ഥികള്‍ പരാതി നല്‍കി - vocational higher secondary school

സ്കൂളിലെ കൃഷിയിടത്തെ സംബന്ധിച്ച് നേരിട്ടും ഫോണിലൂടെയും നിരന്തര ഭീഷണി ഉണ്ടായിരുന്നതായി പ്രിന്‍സിപ്പാള്‍ റ്റി.ജി. പ്രഭാകരൻ പറഞ്ഞു.

കൃഷിയിടം നശിപ്പിച്ച് ഗ്രൗണ്ടാക്കി; വിദ്യാര്‍ഥികള്‍ പരാതി നല്‍കി
author img

By

Published : Nov 13, 2019, 11:38 PM IST

Updated : Nov 14, 2019, 1:05 AM IST

കോട്ടയം: തിടനാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ കൃഷിയിടം നശിപ്പിച്ച് ഗ്രൗണ്ട് നിര്‍മിച്ചെന്ന് പരാതി. തിടനാട് പൊലീസ് സ്റ്റേഷനിലാണ് സ്കൂള്‍ പ്രിന്‍സിപ്പാളുംവിദ്യാര്‍ഥികളും പരാതി നല്‍കിയത്. സ്കൂളിലെ കൃഷിയിടത്തെ സംബന്ധിച്ച് നേരിട്ടും ഫോണിലൂടെയും നിരന്തര ഭീഷണി ഉണ്ടായിരുന്നതായി പ്രിന്‍സിപ്പാള്‍ റ്റി.ജി. പ്രഭാകരൻ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സ്കൂളിലെ നിര്‍മാണ തൊഴിലാളികളുടെ ലഹരി ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു

കൃഷിയിടം നശിപ്പിച്ച് ഗ്രൗണ്ടാക്കി

എന്നാല്‍ വിദ്യാര്‍ഥികളുടെ കായികാവശ്യം പരിഗണിച്ചാണ് ഗ്രൗണ്ടിന് സ്ഥലം നിരപ്പാക്കിയെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. പി.റ്റി.എ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഗ്രൗണ്ട് നിർമിച്ചതെന്നും വി.എച്ച്.സിക്ക് പഠനാവശ്യത്തിനുള്ള കൃഷി സ്ഥലം നല്കാൻ മാത്രമെ നിർദേശമുള്ളുയെന്നും ഹെഡ്മിസ്ട്രസ് വിശദീകരിച്ചു. കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ കളിസ്ഥലം വേണമെന്ന ആവശ്യമുയരുകയും വി.എച്ച്.എസ്.ഇ വിഭാഗം ജമന്തി കൃഷി ചെയ്തിരുന്ന സ്ഥലം വിളവെടുപ്പ് തിരുന്ന മുറയ്ക്ക് കളിസ്ഥലമാക്കാനും തീരുമാനിച്ചതായും ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.

ഇന്നലെ രാത്രിയിലാണ് കൃഷിയിടം നിരപ്പാക്കിയത്.കുട്ടികളുടെ ബന്തിപൂ കൃഷിയും പോളിഹൗസുമാണ് തകർത്തത്. പോളിഹൗസ് ഇളക്കിമാറ്റിയ നിലയിലാണ്. കൃഷിയിടം ഒരുക്കി അടുത്ത വിളവിനായി കാത്തിരുന്ന വിദ്യാർഥികൾക്ക് യാതൊരു മുന്നറിപ്പും കൂടാതെ സ്ഥലം നിരപ്പാക്കിയത് തിരിച്ചടിയായി. ഗാര്‍ഡനര്‍, മൈക്രോ ഇറിഗേഷന്‍, ടെക്നിഷൻ എന്നീ കോഴ്സുകളുടെ പ്രാക്ടിക്കലിന്‍റെ ഭാഗമായാണ് സ്കൂളിനോട് ചേർന്ന് കൃഷിയിടം നിര്‍മിച്ചിരുന്നത്. സ്കൂളിന്‍റെ പുറകുവശത്ത് കൃഷിക്ക് സ്ഥലം നല്കാമെന്ന് പി.ടി.എ പറഞ്ഞെങ്കിലും ആ സ്ഥലം അപര്യാപ്തമാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

Intro:Body:തിടനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ കൃഷിയിടം നശിപ്പിച്ചതായി പരാതി. സ്കൂൾ പ്രിൻസിപ്പളും വിദ്യാർത്ഥികളുമാണ് തിടനാട് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ കായികാവശ്യം പരിഗണിച്ച് ഗ്രൗണ്ടിന് സ്ഥലം നിരപ്പക്കുകയാണണ്ടായതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പറഞ്ഞു.

ഇന്നലെ രാത്രിയിലാണ് കൃഷിയിടം നിരപ്പാക്കിയത്. കൃഷി മുഖ്യ പാഠ്യവിഷയമാമായി ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായ കോഴ്സുകൾ നടത്തി വരുന്ന തിടനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാര്‍ഡനര്‍, മൈക്രോ ഇറിഗേഷന്‍, ടെക്നിഷൻ എന്നീ കോഴ്സുകളുടെ പ്രാക്ടിക്കലിന്റെ ഭാഗമായാണ് സ്കൂളിനോട് ചേർന്ന് കൃഷിയിടം നിര്‍മിച്ചിരുന്നത്. രാത്രിയിൽ ജെ.സി.ബി ഉപയോഗിച്ച് ഈ കൃഷിയിടം നശിപ്പിക്കുകയായിരുന്നുവെന്ന് തിടനാട് പൊലീസിന് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പറയുന്നത്.

കുട്ടികളുടെ ബന്തിപൂ കൃഷിയും പോളിഹൗസുമാണ് തകർത്തത്. പോളിഹൗസ്, നിലവിൽ ഉണ്ടായിരുന്നിടത്ത് നിന്ന് ഇളക്കി മാറ്റിയ നിലയിലാണ്. സ്കൂളുമായി ബന്ധപെട്ട് നിൽക്കുന്ന ചിലർ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കിയും ഫോണിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പ്രിൻസിപ്പൽ റ്റി ജി പ്രഭാകരൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. കൃഷിയിടം ഒരുക്കി അടുത്ത വിളവിനായി കാത്തിരുന്ന വിദ്യാർത്ഥികൾക്കും കൃഷിയിടം നിരപ്പാക്കിയത് തിരിച്ചടിയായി.

പഠനത്തിന്‍റെ ഭാഗമായ കൃഷിയിടം ആരുടെയും അനുവാദവും യാതൊരു മുന്നറിയിപ്പും കൂടാതെ നശിപ്പിച്ചതിനെതിരെ നടപടിയെടുക്കണമെന്നവശ്യപെട്ട് വിദ്യാർത്ഥികളും പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. ക്ലാസ് മുറികളോട് ചേർന്ന് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ലഹരി ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയിൽ പറയുന്നു.

അതേ സമയം വിദ്യാർത്ഥികൾകളുടെ കായിക ആവശ്യം മുൻനിർത്തി സ്റ്റേഡിയം നിർമ്മിക്കുന്നതിനാണ് സ്ഥലം നിരപ്പാക്കിയതെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. പി.റ്റി.എ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഗ്രൗണ്ട് നിർമ്മിച്ചത്. വി.എച്ച്.സിയ്ക്ക് പഠനാവശ്യത്തിനുള്ള കൃഷി സ്ഥലം നല്കാൻ മാത്രമെ നിർദേശമുള്ളു. ഗ്രൗണ്ടിന്റെ അഭാവം മൂലം കായിക രംഗത്ത് പുറകിലായതായും ഹെഡ്മിസ്ട്രസ് പറഞ്ഞു.

കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ കളിസ്ഥലം വേണമെന്ന ആവശ്യമുയരുകയും, വി.എച്ച്.എസ്.ഇ വിഭാഗം ജമന്തി കൃഷി ചെയ്തിരുന്ന സ്ഥലം വിളവെടുപ്പ് തിരുന്ന മുറയ്ക്ക് കളിസ്ഥലമാക്കാനും തീരുമാനിച്ചതായും ഹെഡ്മിസ്ട്രസ് പറഞ്ഞു.

വിദ്യാർത്ഥികൾ ഇന്നലെയും കൃഷിയിടത്തിൽ എത്തി ജോലികള്‍ ചെയ്തിരുന്നു. സ്കൂളിന്റെ പുറകുവശത്ത് കൃഷിക്ക് സ്ഥലം നല്കാമെന്ന് പി.ടി.എ പറയുന്നുണ്ടെങ്കിലും ആ ഭാഗങ്ങൾ അപര്യാപ്തമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.Conclusion:
Last Updated : Nov 14, 2019, 1:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.