ETV Bharat / city

ഹർത്താലിനിടെ കെഎസ്‌ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയിൽ - കോട്ടയം കെഎസ്‌ആർടിസി

കോട്ടയം കെഎസ്‌ആർടിസി ഡിപ്പോയിലെ രണ്ട് ബസുകളുടെ ചില്ലുകൾ എറിഞ്ഞ് തകർത്ത ഷാഹുൽ ഹമീദ്, മുഹമ്മദ് നിഷാദ് എന്നിവരാണ് പിടിയിലായത്

Two arrested for pelting stones at KSRTC bus  ഹർത്താലിനിടെ കെഎസ്‌ആർടിസി ബസിന് നേരെ കല്ലേറ്  കെഎസ്‌ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേർ അറസ്റ്റിൽ  പിഎഫ്ഐ ഹർത്താലിനിടെ കെഎസ്ആര്‍ടിസി ബസിൽ കല്ലേറ്  കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ബസിൽ കല്ലേറ്  PFI hartal
ഹർത്താലിനിടെ കെഎസ്‌ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയിൽ
author img

By

Published : Sep 25, 2022, 7:06 AM IST

കോട്ടയം: വെള്ളിയാഴ്‌ച(23.09.2022) നടന്ന പിഎഫ്ഐ ഹർത്താലിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ ചില്ലുകൾ എറിഞ്ഞ് തകർത്ത രണ്ട് പേർ അറസ്റ്റിൽ. താഴത്തങ്ങാടി പള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദാലി മകൻ ഷാഹുൽഹമീദ് (40), കുമ്മനം വാഴക്കാലായിൽ വീട്ടിൽ വി.പി ഇസ്‌മയിൽ മകൻ മുഹമ്മദ് നിഷാദ് (41) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇവർ ഹർത്താൽ ദിവസം കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ കോട്ടയം-കല്ലുങ്കത്ര പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന ബസിന്‍റെയും കോട്ടയം-തിരുവാർപ്പ് റൂട്ടിൽ സർവിസ് നടത്തുന്ന ബസിന്‍റെയും ചില്ലുകൾ ബൈക്കിലെത്തി എറിഞ്ഞ് തകർക്കുകയായിരുന്നു. പിന്നാലെ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

For All Latest Updates

TAGGED:

PFI hartal
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.