കോട്ടയം: റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ട കോട്ടയം-എറണാകുളം തീവണ്ടി പാതയിൽ യാത്രക്കാരുടെ ഇടപെലിൽ ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ 7.50ഓടെ പാലരുവി എക്‌സ്പ്രസ് കടന്നു പോകുമ്പോഴാണ് കനത്ത മഴയേയും കാറ്റിനേയും തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മരം വീണത്. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ മരം വെട്ടി മാറ്റുകയായിരുന്നു.
20 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനും-പിറവം റോഡിനും ഇടയിലാണ് ട്രാക്കിൽ മരം വീണത്. സ്ഥിരം യാത്രക്കാരുടെ സംയോചിതമായ ഇടപെടലിനെ തുടർന്ന് പിന്നാലെ എത്തിയ വേണാട് എക്‌സ്‌പ്രസ് അടക്കമുള്ള തീവണ്ടികൾ സമയക്രമം പാലിച്ച് തന്നെ ഇതേ പാതയിലൂടെ കടന്നുപോയി.
Also read: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണു; ആളപായമില്ല