കോട്ടയം: കൊവിഡ് 19ല്‍ നിന്ന് മുക്തമായികൊണ്ടിരിക്കുന്ന ജില്ലയില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. നിരീക്ഷണത്തിലുണ്ടായിരുന്ന 510 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. 78 ആളുകള്‍ മാത്രമാണ് ഇനി ജില്ലയിൽ ഹോം ക്വാറന്‍റൈനിലുള്ളത്. ഇന്ന് പുതുതായി പതിനേഴുപേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സെക്കന്‍ററി കോണ്ടാക്ടാണ് പുതുതായി പട്ടികയില്‍ ചേര്‍ക്കപ്പെട്ട പതിനേഴ് പേരും. ഇതിൽ അഞ്ച് പേരുടെ ശ്രവങ്ങൾ പരിശോധനക്ക് അയച്ചു. നേരത്തെ പരിശോധനക്ക് അയച്ചതില്‍ 12 സാമ്പിളുകള്‍ നെഗറ്റീവാണ്. 20 സാമ്പിളുകളുടെ പരിശോധന ഫലം കൂടി വരാനുണ്ട്.
മൂവായിരത്തിലധികം ആളുകൾ നിരീക്ഷണത്തിലുണ്ടായിരുന്ന ജില്ലയിൽ അതിവേഗത്തിലാണ് ഗണ്യമായ കുറവുണ്ടായത്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാളുടെ പ്രൈമറി കോണ്ടാക്ടിലുണ്ടായിരുന്നയാൾ കോട്ടയത്തെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കോട്ടയത്ത് ക്വാറന്‍റൈന്‍ നിര്‍ദേശം ലംഘിച്ച ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ജില്ലയിൽ നിന്നെത്തിയ വടവാതൂർ സ്വദേശി പൂവത്തുംമുട്ടിൽ ബോണി തോമസിനെതിരെയാണ് കേസെടുത്തത്. ഇയാൾക്ക് ആരോഗ്യ വകുപ്പ് 28 ദിവസം ക്വാറന്‍റൈനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാൽ ഇയാള്‍ നിര്‍ദേശം മറികടന്ന് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു.