ETV Bharat / city

തെരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാൻ കോട്ടയം ജില്ലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ - Election Comission

ട്രെന്‍ഡ്‌സ് ടിവി എന്ന വെബ്‌സൈറ്റ് മുഖേനയാണ് ജില്ലാ മീഡിയ സെന്‍ററില്‍ വിവരങ്ങള്‍ ലഭ്യമാകുക.

തെരഞ്ഞെടുപ്പ്  മാധ്യമങ്ങള്‍  നിയമസഭാ തെരഞ്ഞെടുപ്പ്  കൊവിഡ്  കലക്ടറേറ്റ്  വാക്‌സിന്‍  തെരഞ്ഞെടുപ്പ് കമ്മീഷൻ  നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റർ  Election  covid  corona  media  Election Comission  election results
തെരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാൻ കോട്ടയം ജില്ലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍
author img

By

Published : Apr 30, 2021, 5:46 PM IST

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കോട്ടയം ജില്ലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ജില്ലയിലെ പ്രധാന മീഡിയ സെന്‍ററുകൾ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച അതോറിറ്റി ലെറ്റര്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ഇതിനു പുറമേ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിട്ടേണിംഗ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ മീഡിയ സെന്‍ററും പ്രവര്‍ത്തിക്കും.

READ MORE: വോട്ടണ്ണെല്‍ കേന്ദ്രത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി

അതോറിറ്റി ലെറ്റല്‍ ലഭിച്ചവരില്‍ കൊവിഡ് പരിശോധനാ ഫലമോ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുക. ട്രെന്‍ഡ്‌സ് ടിവി എന്ന വെബ്‌സൈറ്റ് മുഖേനയാണ് ജില്ലാ മീഡിയ സെന്‍ററില്‍ വിവരങ്ങള്‍ ലഭ്യമാകുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും കൗണ്ടിങ് കേന്ദ്രത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ എന്‍കോര്‍ ആപ്ലിക്കേഷനില്‍ വരണാധികാരികള്‍ എന്‍റര്‍ ചെയ്യുന്ന വിവരങ്ങളാണ് ഇന്‍ഫോഗ്രാഫിക്‌സ് ഉള്‍പ്പെടെ ട്രെന്‍ഡ്‌സ് ടിവിയില്‍ പ്രദര്‍ശിപ്പിക്കുക.

READ MORE: വോട്ടെണ്ണൽ; മെയ് ഒന്നു മുതൽ നാലുവരെ ഒരുതരത്തിലുള്ള കൂടിച്ചേരലും പാടില്ലെന്ന് ഹൈക്കോടതി

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററാണ് ജില്ലയില്‍ ഇതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ഫലങ്ങള്‍ വോട്ടർ ഹെൽപ്പ്ലൈൻ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും result.eci.nic.in എന്ന ലിങ്കിലൂടെയും തത്സമയം അറിയാനാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.