ETV Bharat / city

കോട്ടയത്ത് മകൻ അമ്മയെ കൊന്നത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് - കോട്ടയം വാര്‍ത്തകള്‍

കാർത്തിക ഭവനിൽ സുജാതയാണ് മകൻ ബിജുവിന്‍റെ ആക്രമണത്തിൽ മരിച്ചത്.

son killed mother  kottayam murder news  kottayam latest news  കോട്ടയം വാര്‍ത്തകള്‍  മകൻ അമ്മയെ കൊന്നു
കോട്ടയത്ത് മകൻ അമ്മയെ കൊന്നത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്
author img

By

Published : Feb 7, 2021, 3:38 AM IST

കോട്ടയം: തിരുവാതിക്കലിന് സമീപം പതിനാറിൽ ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്നെന്ന് റിപ്പോർട്ട്. 72 വയസുള്ള കാർത്തിക ഭവനിൽ സുജാതയാണ് 52 കാരനായ മകൻ ബിജുവിന്‍റെ ആക്രമണത്തിൽ മരിച്ചത്.

ശനിയാഴ്ച്ച വൈകുന്നേരം മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി മാതാപിതാക്കളുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ മകൻ ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്‍റെ ആക്രമണത്തിൽ പിതാവ് തമ്പിക്ക്(74) പരിക്കേറ്റു.

വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്‌ക്കിടെ സുജാത മരിച്ചു. സുജാതയുടെ മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.