ETV Bharat / city

സ്ത്രീകള്‍ക്കായി ശുചിമുറി ഉണ്ട്; പക്ഷെ തുറക്കാറില്ല; അടച്ചിട്ട് സംരക്ഷിക്കുകയാണ് - kottayam

25 ലക്ഷം രൂപ ചിലവഴിച്ച് കോട്ടയം തിരുനക്കരയില്‍ നിര്‍മിച്ച ശൗചാലയം നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും അടഞ്ഞ് കിടക്കുന്നു

സ്ത്രീകള്‍ക്കായി ശുചിമുറി ഉണ്ട്; പക്ഷെ തുറക്കാറില്ല; അടച്ചിട്ട് സംരക്ഷിക്കുകയാണ്
author img

By

Published : Jul 12, 2019, 10:40 PM IST

Updated : Jul 13, 2019, 12:13 AM IST

കോട്ടയം: അനുദിനം വളരുന്ന നഗരമെന്ന് അവകാശപ്പെടുമ്പോഴും കോട്ടയത്ത് വൃത്തിയുള്ള ഒരു ശൗചാലയം കണ്ടെത്തുക പ്രയാസമാണ്. നഗരത്തില്‍ എത്തുന്നവര്‍ പലപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്കായി ശൗചാലയം കണ്ടെത്താന്‍ അലയണം. സ്ത്രീകളാണ് ബുദ്ധിമുട്ടുന്നവരില്‍ ഏറെയും. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച സ്ത്രീകള്‍ക്ക് മാത്രമായുള്ള ശൗചാലയം തുറന്ന് കൊടുക്കാതെ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 25 ലക്ഷം രൂപ ചിലവഴിച്ച് തിരുനക്കരയില്‍ നിര്‍മിച്ച ശൗചാലയമാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും അടഞ്ഞ് കിടക്കുന്നത്.

സ്ത്രീകള്‍ക്കായി ശുചിമുറി ഉണ്ട്; പക്ഷെ തുറക്കാറില്ല; അടച്ചിട്ട് സംരക്ഷിക്കുകയാണ്

പദ്ധതികൾ ആവിഷ്കരിച്ച് നിർമാണം പൂർത്തികരിക്കാനല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രഥമാവിധം അവ തുറന്ന് നൽകാൻ നഗരസഭ ശ്രമിക്കാറില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. നിർമാണം പൂർത്തിയാക്കിയിട്ടും എന്തുകൊണ്ട് തുറന്നു നൽകുന്നില്ല തുടങ്ങി നിരവധി ചോദ്യങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്നത്. പ്രഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ നഗരമധ്യത്തിൽ ഈ നിർമിതികൾ നോക്കുകുത്തികളാവുകയാണ്.

Intro:അനുദിനം വളരുന്ന നഗരം എന്ന് അവകാശപ്പെടുമ്പോഴും കോട്ടയത്ത് വൃത്തിയുള്ള ഒരു  ശൗചാലയം എന്നത് ഇന്നും നടക്കാത്ത ഒരു സ്വപനം മാത്രവുകയാണ്Body:അനുദിനം വളരുന്ന നഗരം എന്ന് അവകാശപ്പെടുമ്പോഴും കോട്ടയത്ത് വൃത്തിയുള്ള ഒരു  ശൗചാലയം എന്നത് ഇന്നും നടക്കാത്ത ഒരു സ്വപനം മാത്രവുകയാണ്.ഇക്കാണുന്നതാണ് കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് തിരുനക്കരയിൽ നഗരസഭ സ്ത്രികൾക്കായി മാത്രം നിർമ്മിച്ച  ശുചി മുറികൾ

വിഷ്വൽ ഹോൾഡ്

ലക്ഷങ്ങൾ മുതൽ മുടക്കി നിർമ്മിച്ചതല്ലാതെ, ഇതുവരെ തുറന്നു നൽകിയിട്ടില്ലന്നു മാത്രം.25 ലക്ഷത്തോളം രൂപയാണ് നഗരസഭാ  ഈ കെട്ടിടങ്ങൾക്കായി നഗരസഭ ചിലവഴിച്ചത്.നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം പിന്നിടുമ്പോഴും കോട്ടയത്തെത്തുന്ന സ്ത്രികൾക്കായി ഈ ശുചാലങ്ങൾ തുറന്ന് നൽകാൻ നടപടികൾ ഒന്നും തന്നെയില്ല. ഓരോ പദ്ധതികൾ അവിഷ്കരിച്ച് നിർമ്മാണം പൂർത്തികരിക്കാനല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രധമാവിധം തുറന്ന് നൽകാൻ മാത്രം നഗരസഭക്ക് കഴിയില്ലന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു.

ബൈറ്റ് (ഷീജ അനിൽ മുൻസിപ്പൽ കൗൺസിലർ cpm)

പണത്തിനും  പദ്ധതികൾക്കും കുറവില്ല. അവ നടപ്പിലാക്കുകയും ചെയ്തു. നിർമ്മാണം പൂർത്തിയാക്കിയവ എന്തു കൊണ്ട് തുറന്നു നൽകുന്നില്ല, ഇവ ഉദ്ഘാടനം നടത്താത്തതു കൊണ്ട് എന്ത് പ്രയോജനം എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.ജോലിയ്ക്കും മറ്റാവശ്യങ്ങൾക്കുമായി ദിനം പ്രതി കോട്ടയത്ത് എത്തുന്ന സ്ത്രികൾ ശൗചാലയ സംവിധാനമില്ലാതെ ബുദ്ധിമുട്ടുമ്പോൾ ആണ് നഗരമധ്യത്തിൽ ഈ നിർമ്മിതികൾ നോക്കുകുത്തികകളാകുന്നത്. 

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം
Last Updated : Jul 13, 2019, 12:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.