ETV Bharat / city

എംജി സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ; എസ്എഫ്ഐയ്ക്ക് ആധിപത്യം

author img

By

Published : Mar 16, 2022, 11:45 AM IST

തെരഞ്ഞെടുപ്പ്‌ നടന്ന 126 കോളേജുകളിൽ 117 ഇടത്തും എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി

എംജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ആധിപത്യം*  എസ്എഫ്ഐ ആധിപത്യം  എസ്എഫ്ഐയ്ക്ക് വിജയം  എസ്എഫ്ഐയ്ക്ക് ജയം  എംജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്  SFI  MG University College Union election  MG University election
എംജി സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ; എസ്എഫ്ഐയ്ക്ക് ആധിപത്യം

എം.ജി സർവകലാശാല കോളജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം തുടർന്ന്‌ എസ്‌എഫ്‌ഐ. ശക്തമായ പോരാട്ടത്തിനൊടുവിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 126 കോളജുകളിൽ 117 ഇടത്തും എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി.

എറണാകുളം

എറണാകുളം ജില്ലയിൽ 41 കോളജുകളില്‍ 37ലും എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചു. മഹാരാജാസില്‍ മുഴുവൻ സീറ്റുകളിലും വിജയിച്ച് എസ്‌എഫ്‌ഐ ചരിത്ര നേട്ടം കൈവരിച്ചു. കൂടാതെ, വീണ്ടും ഒരു വനിത നയിക്കുന്ന യൂണിയൻ എന്ന പ്രത്യേകതയും ഇത്തവണ മഹാരാജാസിനുണ്ട്‌. കെഎസ്‌യു ഭരിച്ചിരുന്ന വാഴക്കുളം സെന്‍റ് ജോർജ്, തൃക്കാക്കര കെഎംഎം, ആലുവ ചൂണ്ടി ഭാരത്‌മാത ആർട്‌സ്‌, പിറവം ബിപിസി, മൂവാറ്റുപുഴ നിർമല എന്നിവ എസ്എഫ്ഐ തിരിച്ചുപിടിച്ചു.

കോട്ടപ്പടി മാർ ഏലിയാസില്‍ മുഴുവൻ സീറ്റുകളിലും വനിതകളെ വിജയിപ്പിച്ചാണ് എസ്‌എഫ്‌ഐ കരുത്തുകാട്ടിയത്. തൃപ്പുണിത്തുറ ഗവ. ആർട്‌സ്‌, ആർഎൽവി, സംസ്കൃത കോളേജ്, വൈപ്പിൻ ഗവ. കോളജ്, മാല്യങ്കര എസ്എൻഎം, കോതമംഗലം എംഎ, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എസ്, കോതമംഗലം എൽദോ മാർ ബസേലിയസ്, കോതമംഗലം മൗണ്ട് കാർമൽ, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്‌സ്‌, ഇടപ്പള്ളി സ്റ്റാറ്റ്സ്, പൈങ്ങോട്ടൂർ എസ്എൻ, കൊച്ചി എംഇഎസ് എന്നിവിടങ്ങളില്‍ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചു.

മത്സരം നടന്ന കുന്നുകര എംഇഎസ്‌, മണിമലക്കുന്ന്‌ ഗവ. കോളജ്‌, തൃക്കാക്കര ഭാരത്‌ മാത കോളജ്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ഇതോടൊപ്പം പൂത്തോട്ട എസ്‌എൻ ലോകോളജ്‌, പുത്തൻവേലിക്കര ഐഎച്ച്‌ആർഡി, കൊച്ചിൻ കോളജ്‌, പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു, ഐരാപുരം എസ്‌എസ്‌വി, എടുത്തല അൽ അമീൻ, ഇടക്കൊച്ചി അക്വിനാസ്‌, കളമശേരി സെന്‍റ് പോൾസ്‌, മാറമ്പിള്ളി എംഇഎസ്, നെടുമ്പാശേരി പ്രസന്റേഷൻ, പെരുമ്പാവൂർ സെന്റ്‌ കുര്യാക്കോസ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു.

എടത്തലയിൽ 14ൽ 13 സീറ്റും എസ്എഫ്ഐ നേടി. എസ്എഫ്ഐ സ്ഥാനാർഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയതിനെ തുടർന്നാണ് കെഎസ്‌യു ഒരു സീറ്റിൽ വിജയിച്ചത്. എറണാകുളം ഗവ. ലോ കോളജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ്‌ ചെയർപേഴ്‌സൺ സീറ്റുകൾ ഒഴികെ മറ്റ്‌ സീറ്റുകളിൽ വിജയിച്ച്‌ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തി. തേവര എസ്‌എച്ച്‌ കോളജ്, ചൂണ്ടി ഭാരത മാത കോളജ് ഓഫ് ലീഗൽ സ്റ്റഡീസലും കെഎസ്‌യു വിജയിച്ചു. കൂടാതെ, കാലടി ശ്രീശങ്കര, ആലുവ യുസി എന്നിവിടങ്ങളിൽ കെഎസ്‌യു യൂണിയൻ നിലനിർത്തി.

കോട്ടയം

കോട്ടയം ജില്ലയിൽ 39 ൽ 38 കോളജിലും വിജയിച്ച്‌ എസ്‌എഫ്‌ഐ ചരിത്രംകുറിച്ചു. നാട്ടകം ഗവ കോളജ്, ബസേലിയസ്, സി എം എസ് , എസ് എൻ കുമരകം, മണർകാട് സെന്റ് മേരീസ് , എം ഇ എസ് പുതുപ്പള്ളി, പുതുപ്പള്ളി ഐ എച്ച് ആർ ഡി, കെ ജി കോളജ് പാമ്പാടി, എസ് എൻ കോളേജ് ചാന്നാനിക്കാട്, എൻ എസ് എസ് ചങ്ങനാശ്ശേരി, അമാൻ കോളജ്, മീഡിയ വില്ലേജ്, പി ആർ ഡി എസ് , വാഴൂർ എസ് വി ആർ എൻ എസ് എസ് , പി ജി എം കങ്ങഴ, എം ഇ എസ് എരുമേലി, ഐ എച്ച് ആർ ഡി കാഞ്ഞിരപ്പള്ളി, ഷെയർ മൗണ്ട് കോളജ് , ശ്രീശബരീശ, സെന്‍റ് തോമസ് പാലാ, സെന്‍റ് സ്റ്റീഫൻസ് ഉഴവൂർ, പുതുവേലി മാർ കുര്യാക്കോസ് , മാർ അഗസ്ത്യനോസ് രാമപുരം, ഏറ്റുമാനൂരപ്പൻ, കെ ഇ കോളജ്, സ്റ്റാസ് പുല്ലരിക്കുന്ന്, ഐ സി എച്ച് പുല്ലരിക്കുന്ന്, സി എസ് ഐ ലോ കാണക്കാരി, ഐ എച്ച് ആർ ഡി ഞീഴൂർ, വിശ്വഭാരതി, ദേവമാതാ, കീഴൂർ ഡി ബി , തലയോലപ്പറമ്പ് ഡി ബി, സെന്റ് സേവിയേഴ്‌സ് വൈക്കം, മഹാദേവ കോളജ് വൈക്കം, ഹെൻറി ബേക്കർ മേലുകാവ്, സെന്‍റ് ജോർജ് കോളേജ് അരുവിത്തുറ, എം ഇ എസ് ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് എസ് എഫ് ഐ വിജയിച്ചത്.

പത്തനംതിട്ട

പത്തനംതിട്ടയിലും എസ്എഫ്ഐയ്ക്ക് മിന്നും ജയം. 18 കോളജുകളിൽ 17 ഇടത്തും എസ്‌എഫ്‌ഐ ആധിപത്യമുറപ്പിച്ചു.പത്തനംതിട്ട കാതോലിക്കേറ്റില്‍ 14ൽ 13 സീറ്റിലും എസ്എഫ്ഐയ്‌ക്ക്‌ എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക്‌ മാത്രമാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിവിധ കോളജുകളിലായി 30 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളജ്‌, എസ്എഎസ് കോന്നി, എസ്‌എൻഡിപി കോന്നി, സെന്‍റ് തോമസ് കോന്നി, മുസ്‌ലിയാർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, വിഎൻഎസ്‌ കോന്നി, ബിഎഎം തുരുത്തിക്കാട്‌, ഐഎച്ച്ആർഡി തണ്ണിത്തോട്‌, എസ്എൻ ചിറ്റാർ, സെന്‍റ് തോമസ് കോഴഞ്ചേരി, സെന്‍റ് തോമസ് റാന്നി, സെന്‍റ് തോമസ്‌ ഇടമുറി, തിരുവല്ല മാർത്തോമ്മ, ഡിബി പമ്പ, സെന്‍റ് തോമസ് ഓഫ് അഡ്വാൻസ്‌ഡ്‌ സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തി.

ഇടുക്കി

ഇടുക്കിയിൽ 27 കോളജുകളിൽ 24 യൂണിയനുകള്‍ എസ്എഫ്ഐ നേടി. പത്രികാസമർപ്പണം പൂർത്തിയായപ്പോൾതന്നെ 17 ഇടങ്ങളില്‍ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടുക്കി ഗവ. എൻജിനിയറിങ് കോളജിൽ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയവർക്കുള്ള താക്കീതുമായാണ് എസ്എഫ്ഐ വിജയം. മറയൂർ ഐഎച്ച്ആർഡി കോജ്, മൂന്നാർ ഗവൺമെന്റ് കോളജ്, അടിമാലി മാർ ബസേലിയസ്, അടിമാലി കാർമൽഗിരി , രാജകുമാരി എൻഎസ്എസ്, പുല്ലുകണ്ടം എസ് എൻ, രാജാക്കാട് എസ്എസ്എം, പൂപ്പാറ ഗവൺമെന്റ്, നെടുങ്കണ്ടം എംഇഎസ്, നെടുങ്കണ്ടം ഐഎച്ച്ആർഡി, തൂക്കുപാലം ജെഎൻയു, കട്ടപ്പന ഗവൺമെന്റ്, രാജമുടി മാർ സ്ലീവ, ഇടുക്കി ഗിരിജ്യോതി, കുട്ടിക്കാനം ഐഎച്ച്ആർഡി, പുറ്റടി ഹോളിക്രോസ്, പെരുവന്താനം സെന്റ് ആന്റണീസ്, മുട്ടം ഐഎച്ച്ആർഡി, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ്, തൊടുപുഴ ന്യൂമാൻ, തൊടുപുഴ അൽ അസർ, കോഓപ്പറേറ്റീവ് ലോ കോളജ്, വെസ്റ്റ് കോടികുളം ശ്രീ നാരായണ എന്നിങ്ങനെ 24 കലാലയങ്ങളാണ് എസ്എഫ്ഐ നേടിയെടുത്തത്.

Also read: ISL 2022: ബ്ലാസ്‌റ്റേഴ്‌സിന്‍റെ കന്നിക്കിരീടത്തിന് ( ആറാട്ടിന് ) ഒരു ജയത്തിന്‍റെ ദൂരം മാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.