ETV Bharat / city

മഴ കുറഞ്ഞത് ആശ്വാസം, സ്ഥിതിഗതികൾ നിയന്ത്രണവിധേയം: റവന്യൂ മന്ത്രി കെ രാജൻ

ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ടെന്നും നിലവിൽ എല്ലാം നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.

മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു  മഴ കുറഞ്ഞത് ആശ്വാസം  റവന്യൂ മന്ത്രി കെ രാജൻ വാർത്ത  കൂട്ടിക്കൽ വാർത്ത  കൊക്കയാർ വാർത്ത  koottickal landslide news  koottickal landslide latest news  koottickal news  revenue minister k rajan  k rajan news
മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നും റവന്യൂ മന്ത്രി കെ രാജൻ
author img

By

Published : Oct 17, 2021, 10:00 AM IST

Updated : Oct 17, 2021, 10:20 AM IST

കോട്ടയം: മഴ കുറഞ്ഞത് ആശ്വാസം നൽകുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്‍റെ രണ്ടാമത്തെ സംഘവും കൊക്കയാറില്‍ എത്തിയിട്ടുണ്ട്. നടന്നുപോയാണെങ്കിലും രണ്ടിടവും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. ഇന്നലത്തേതിലും കൂടുതലായി ആശങ്ക ഒന്നും ഇപ്പോൾ ആവശ്യമില്ല.

മഴ കുറഞ്ഞത് ആശ്വാസം, സ്ഥിതിഗതികൾ നിയന്ത്രണവിധേയം: റവന്യൂ മന്ത്രി കെ രാജൻ

വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലവിലില്ല. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ആളുകൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള യാത്ര എല്ലാവരും ഒഴിവാക്കണം. മഴ വല്ലാതെ കൂടുന്നില്ല എന്നാണ് നിലവിൽ ലഭിച്ച റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പറയാനാവുക എന്നും മന്ത്രി വ്യക്തമാക്കി.

READ MORE: കൂട്ടിക്കൽ ഉരുള്‍പൊട്ടലിൽ മരണം ഏഴായി ; നാല് പേർക്കായി തിരച്ചിൽ, രക്ഷാപ്രവർത്തനത്തിന് വ്യോമസേന

Last Updated : Oct 17, 2021, 10:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.