കോട്ടയം : രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന്‍റേത് തന്നെയെന്ന് ജോസ് കെ മാണി. എൽഡിഎഫുമായി ചർച്ച ചെയ്‌ത് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തും. ആര് മത്സരിക്കണം എന്നുള്ളതിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
രാജ്യസഭ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്‌ച ഹർജി പരിഗണിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മിഷന്റെ തീരുമാനം വന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
എം.എല്‍.എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, വി ആര്‍ സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ നടത്തിയിട്ടും രാജ്യസഭ സീറ്റിലേക്കുള്ള ഒഴിവുനികത്താന്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ കമ്മിഷന്‍ തീരുമാനമെടുത്തില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഒൻപത് എംഎല്‍എമാര്‍ ചേര്‍ന്ന് സ്പീക്കര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.