ETV Bharat / city

യുഡിഎഫ് വിട്ടപ്പോൾ രാജി,നിയമസഭയിലേക്ക് മത്സരിച്ച് തോല്‍വി ; വീണ്ടും ജോസ് കെ മാണിയോ രാജ്യസഭയിലേക്ക് ? - ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

ജോസ്‌ കെ മാണി രാജിവെച്ചൊഴിഞ്ഞ രാജ്യസഭ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്

RAJYA SABHA BYELECTION news  jose k mani news  JOSE K MANI CONTESTING FROM KERALA  JOSE K MANI  rajya sabha news  kerala rajya sabha by election news  kerala byelection  യുഡിഎഫ് വിട്ടപ്പോൾ രാജി  നിയമസഭയിൽ മത്സരിച്ച് പരാജയം  ജോസ്‌ കെ മാണി  രാജ്യസഭ തെരഞ്ഞെടുപ്പ്  ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്  രാജ്യസഭ തെരഞ്ഞെടുപ്പ്
യുഡിഎഫ് വിട്ടപ്പോൾ രാജി, നിയമസഭയിൽ മത്സരിച്ച് പരാജയം; ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്
author img

By

Published : Oct 31, 2021, 5:05 PM IST

കോട്ടയം : കേരളം ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ് 29ന് നടക്കാനിരിക്കെ കേരളത്തിൽ നിന്ന് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുക ജോസ് കെ മാണി തന്നെയോയെന്ന് വൈകാതെയറിയാം. പാര്‍ട്ടിക്ക് അവകാശപ്പെട്ട സീറ്റാണെന്നും നേതൃത്വം സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള ജോസ് കെ മാണിയുടെ മറുപടി.

പാര്‍ട്ടി ചെയര്‍മാനായ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചാലേ മറ്റൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടിക്ക് കണ്ടെത്തേണ്ടതുള്ളൂ. അങ്ങനെയാണെങ്കില്‍ സ്റ്റീഫന്‍ ജോര്‍ജിന് നറുക്കുവീണേക്കും. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് മുന്‍തൂക്കം.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയപ്പോഴാണ് ജോസ് കെ മാണി എംപി സ്ഥാനം രാജിവച്ചത്. രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്നായിരുന്നു അന്ന് വിശദീകരിച്ചത്. എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.

ജോസ്‌ കെ മാണി വീണ്ടും രാജ്യസഭയിലേക്ക്?

പക്ഷേ കണക്കുകൂട്ടലുകള്‍ തകിടം മറിഞ്ഞു.പാലായില്‍ മാണി സി കാപ്പന്‍ ജോസ് കെ മാണിയെ തറപറ്റിച്ചു. 72.56 ശതമാനം പോളിങ് നടന്ന മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പൻ മണ്ഡലം നിലനിർത്തിയത്.

കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് എത്താൻ ശ്രമിച്ച ജോസ്‌ കെ മാണിക്ക് കനത്ത പ്രഹരമായിരുന്നു ഈ പരാജയം. ജോസ് കെ മാണി രാജിവച്ചൊഴിഞ്ഞ രാജ്യസഭാസീറ്റിലേക്കാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

അന്തിമ തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ

രാജ്യസഭ സീറ്റിലേക്കുള്ള കേരള കോണ്‍ഗ്രസിന്‍റെ അവകാശവാദം സിപിഎം അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്‌ത ശേഷമാകും അന്തിമ തീരുമാനം. മറിച്ചൊരു തീരുമാനത്തിന് സാധ്യത വിരളമാണ്. നിയമസഭ തെരഞ്ഞെടുപ്പിലടക്കം കേരള കോണ്‍ഗ്രസിന് ഇടതുമുന്നണി വലിയ പരിഗണന നല്‍കിയിരുന്നു.

കമ്മിഷന്‍റെ തീരുമാനം ഹർജി പരിഗണിക്കാനിരിക്കെ

തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, വി ആര്‍ സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിങ്കളാഴ്‌ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം വന്നത്.

നിയമസഭാതെരഞ്ഞെടുപ്പുകൾ നടത്തിയിട്ടും രാജ്യസഭ സീറ്റിലേക്കുള്ള ഒഴിവ് നികത്താന്‍ കമ്മിഷന്‍ തീരുമാനമെടുത്തില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഒമ്പത് എംഎല്‍എമാര്‍ ചേര്‍ന്ന് സ്‌പീക്കർക്ക് നിവേദനവും നല്‍കിയിരുന്നു.

READ MORE: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ ഏകദേശധാരണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.