ETV Bharat / city

മീനുകളെ തിന്നാന്‍ കൂടയില്‍ കയറി,'പണി തീര്‍ത്തപ്പോള്‍' കുടുങ്ങി - കൊല്ലാട് കളത്തിൽ കടവിൽ പെരുമ്പാമ്പ്

2 ദിവസം മുമ്പ് കൊല്ലാട് കളത്തിൽ കടവിൽ മീൻ പിടിക്കാനായി സ്ഥാപിച്ച കൂടയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്

മീൻ കൂടയിൽ പെരുമ്പാമ്പ്  Python trapped in fish net in kottayam  കൊല്ലാട് കളത്തിൽ കടവിൽ പെരുമ്പാമ്പ്  Python trapped in kottayam
മീനിനായി വിരിച്ച വലയിൽ കുടുങ്ങി പെരുമ്പാമ്പ്; സംഭവം കോട്ടയം കൊല്ലാട്ടിൽ
author img

By

Published : Dec 9, 2021, 4:10 PM IST

കോട്ടയം : കോട്ടയം കൊല്ലാട് കളത്തിൽ കടവിൽ മീൻ കൂടയിൽ പെരുമ്പാമ്പ് കുടുങ്ങി. കളത്തിൽ കടവ് സ്വദേശിയായ തങ്കപ്പൻ കൊടുരാറ്റിൽ സ്ഥാപിച്ച മീൻ കൂടിനുള്ളിൽ ഇന്ന് രാവിലെയാണ് പെരുമ്പാമ്പിനെ കണ്ടത്. കൂടയിലെ മീനുകളെ തിന്ന ശേഷം പുറത്തുപോകാൻ ആവാതെ കുടുങ്ങിയ അവസ്ഥയിലായിരുന്നു പെരുമ്പാമ്പ്.

2 ദിവസം മുമ്പാണ് തങ്കപ്പൻ മീൻ പിടിക്കാൻ കൊടുരാറ്റിൽ കൂട് ഇട്ടത്. ഇന്ന് രാവിലെ എടുക്കാന്‍ എത്തിയപ്പോഴാണ് കൂടിന് ഭാരം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പാണെന്ന് മനസ്സിലായത്. തുടർന്ന് തങ്കപ്പൻ വാർഡ് മെമ്പറെ വിവരമറിയിച്ചു. മെമ്പർ വനം വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു.

മീനിനായി വിരിച്ച വലയിൽ കുടുങ്ങി പെരുമ്പാമ്പ്; സംഭവം കോട്ടയം കൊല്ലാട്ടിൽ

ALSO READ: കെ-റെയിലിനെതിരെ ലോക്‌സഭയില്‍ സുധാകരന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

ഇതിനകം കരയ്ക്കുകയറ്റിയ കൂടിനുള്ളിലെ പെരുമ്പാമ്പിനെ കാണാൻ നാട്ടുകാർ തടിച്ചുകൂടി. ഉച്ചയോടെ വനം വകുപ്പ് അധികൃതരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി. പെരുമ്പാമ്പിനെ വന മേഖലയിൽ തുറന്നുവിടും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.