ETV Bharat / city

മോൻസണ്‍ മാവുങ്കല്‍ കബളിപ്പിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍ - പ്രവാസി

മോൻസണെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് നീക്കിയതായി മലയാളി ഫെഡറേഷന്‍

പ്രവാസിയെന്ന് വിശ്വസിപ്പിച്ച് മോണ്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍  പ്രവാസി മലയാളി ഫെഡറേഷന്‍  Pravasi Malayalee Federation  Monson Mavungal  മോൻസണ്‍ മാവുങ്കല്‍  മോണ്‍സണ്‍  Monson  പ്രവാസി  മോണ്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചു
പ്രവാസിയെന്ന് വിശ്വസിപ്പിച്ച് മോണ്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍
author img

By

Published : Sep 29, 2021, 6:30 PM IST

Updated : Sep 29, 2021, 9:04 PM IST

കോട്ടയം : പ്രവാസിയെന്ന് വിശ്വസിപ്പിച്ച് മോൻസണ്‍ മാവുങ്കല്‍ കബളിപ്പിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍. ഇയാളെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് നീക്കിയതായും ഭാരവാഹികള്‍ കോട്ടയത്ത് പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയിലാണ് മോൻസണെ ഫെഡറേഷന്‍ ഭാരവാഹികള്‍ പരിചയപ്പെടുന്നത്. ഒരു ആശുപത്രിയുടെ വാര്‍ഷിക ചടങ്ങില്‍ മോൻസണ് ഗിന്നസ് റെക്കോഡ് നല്‍കിയപ്പോഴാണ് നേരില്‍ കാണുന്നത്.

പ്രവാസിയെന്ന് വിശ്വസിപ്പിച്ച് മോണ്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍

ഫെഡറേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മോണ്‍സണ്‍ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മോൻസണെ സംഘടനയുടെ രക്ഷാധികാരിയാക്കിയത്.

ധാരാളം രക്ഷാധികാരിമാര്‍ സംഘടനയ്ക്കുണ്ട്. എന്നാല്‍ മോണ്‍സണിന് സംഘടനയില്‍ അംഗമോ മറ്റ് ഭാരവാഹിത്വമോ ഇല്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. മോണ്‍സന്‍ പറഞ്ഞ കള്ളങ്ങള്‍ തങ്ങളും വിശ്വസിച്ചു.

ഇയാള്‍ ഫെഡറേഷന്‍റെ പേരുപയോഗിച്ച് ഒരു തട്ടിപ്പും നടത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് നിലപാടെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

ALSO READ : പുരാവസ്‌തു തട്ടിപ്പ്: ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് ആന്‍റണി കാനാട്ട്, ഗ്ലോബല്‍ കോ-ഓഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, കേരളാ സ്റ്റേറ്റ് കോ ഓഡിനേറ്റര്‍ ബിജു കെ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Last Updated : Sep 29, 2021, 9:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.