ETV Bharat / city

കഞ്ചാവ് വില്‍പ്പന; മാരകായുധവുമായി ഈരാറ്റുപേട്ടയില്‍ മൂന്നംഗ സംഘം പിടിയില്‍

ഈരാറ്റുപേട്ട നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

author img

By

Published : May 17, 2021, 4:24 PM IST

കഞ്ചാവ് വില്‍പ്പന; മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി വാര്‍ത്ത  ഈരാറ്റുപേട്ടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെ പൊലീസ് പിടികൂടി  ഈരാറ്റുപേട്ട കഞ്ചാവ് വില്‍പ്പന പുതിയ വാര്‍ത്ത  കഞ്ചാവ് വില്‍പ്പന നടത്തിയവരെ പൊലീസ് പിടികൂടി വാര്‍ത്ത  police arrested three youth for selling ganja news  three youth arrested for selling ganja in kottayam news  three arrested for selling ganja in kottayam eerattupetta news
കഞ്ചാവ് വില്‍പ്പന; മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി

കോട്ടയം: ഈരാറ്റുപേട്ട ടൗണിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ സഹല്‍, മുഹമ്മദ് ഷെഫിന്‍, ഷാബിര്‍ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്‌തത്. ഇവരുടെ കൈയില്‍ നിന്നും 100 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന മൂന്ന് ഹൂക്കകളും ഒരു വടിവാളും മൂന്ന് മൊബൈലുകളും പിടിച്ചെടുത്തു.

ഈരാറ്റുപേട്ട നഗരം കേന്ദ്രീകരിച്ച് മൂവര്‍ സംഘം വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എസ്.എം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഹോട്ടലിലെ റൂമില്‍ തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ ഇവര്‍ സൗകര്യം ചെയ്‌തിരുന്നു. ഹൂക്ക വലിക്കുന്ന തരത്തിലുള്ള പൈപ്പില്‍ കഞ്ചാവ് നിറച്ചുനല്‍കും. ഇത് ഒരു തവണ ഉപയോഗിക്കുന്നതിന് 100 രൂപ ഫീസ് ഇടാക്കിയിരുന്നതായും ഇവര്‍ പറഞ്ഞു.

Also read: കാനറാ ബാങ്ക് തട്ടിപ്പ് പ്രതിയെ പത്തനംതിട്ടയിലെത്തിച്ചു; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. വില്‍പ്പനയ്ക്കായി ആന്ധ്രപ്രദേശില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഈയിടെ പ്രതികള്‍ 3 കിലോയോളം കഞ്ചാവ് ആന്ധ്രയില്‍ നിന്നും കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.