ETV Bharat / city

മാങ്ങാനത്ത് പോക്‌സോ കേസ് അതിജീവിതകളായ നാല് പെൺകുട്ടികളെ കാണാതായി

പോക്‌സോ കേസുകളിലെ ഇരകളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ നിന്ന് 4 പെണ്‍കുട്ടികളെ കാണാതായി

പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കാണാതായി  മാങ്ങാനത്ത് നാലു പെൺകുട്ടികളെ കാണാതായി  സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായി  four girls have gone missing in Manganam  pocso case survived girls have gone missing in Manganam  girls missing kottayam manganam
മാങ്ങാനത്ത് പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കാണാതായി
author img

By

Published : Jan 4, 2022, 6:57 AM IST

കോട്ടയം : മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാല് പെൺകുട്ടികളെ കാണാതായി. 13കാരികളെയും 14,17 വയസുള്ളവരെയുമാണ് കാണാതായത്.

പോക്‌സോ കേസുകളിൽ അതിജീവിതകളായ പെൺകുട്ടികളെ പാർപ്പിക്കുന്നതിനായി ചൈൽഡ് ലൈനിന്‍റെ നേതൃത്വത്തിലാണ് കോട്ടയം മാങ്ങാനത്ത് സംരക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് ഇവരുടെ തിരോധാനമുണ്ടായത്.

മുണ്ടക്കയം, ഏറ്റുമാനൂർ, മണർകാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോക്‌സോ കേസുകളിലെ ഇരകളാണിവര്‍. കുട്ടികളെ കാണാതായത് സംബന്ധിച്ച് ഈസ്റ്റ് പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: മത്സ്യത്തൊഴിലാളിയായ യുവാവിനെ പുന്നപ്ര പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

പെൺകുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെൺകുട്ടികളുടെ ചിത്രവും വീഡിയോയും അടക്കം അധികൃതര്‍ക്ക് നൽകി പരിശോധന ശക്തമാക്കി. എത്രയും വേഗം പെൺകുട്ടികളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് സംഘത്തിന്‍റെ പ്രതീക്ഷ.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.