ETV Bharat / city

പോക്‌സോ കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി - പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയ കേസിലാണ് അനന്ദു പൊലീസ് പിടിയിലായത്.

pocso case accused found dead in home  ananthu c madhu found dead at home  chingavanam pocso case  പോക്‌സോ കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു  അനന്ദു സി മധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പോക്‌സോ കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Feb 11, 2022, 12:25 PM IST

കോട്ടയം: ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്തു സി.മധുവിനെയാണ് (23) അയർക്കുന്നത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം. അനന്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന പ്രതി മൂന്ന് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്‌ത കേസിൽ ഡിസംബറിലാണ് അനന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

പൊലീസ് പിടിയിലായ ഉടനെ പ്രതി ബ്ലേഡ് വിഴുങ്ങി ആത്മഹത്യാശ്രമം നടത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് രാത്രികളിൽ എത്തിയിരുന്നു. കുട്ടിയുടെ നഗ്‌നവീഡിയോയും ചിത്രങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വിവരം അറിഞ്ഞ പെൺകുട്ടിയുടെ അച്ഛൻ യുവാവിന് താക്കീത് ചെയ്‌തെങ്കിലും യുവാവ് നഗ്നചിത്രങ്ങൾ അച്ഛന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.

വ്യാഴാഴ്‌ച വൈകിട്ട് നാലുമണിയോടെ ബാത്ത്‌റൂമിൽ പോകുകയാണെന്നറിയിച്ച് മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷവും അനക്കം കേൾക്കാതെ വന്നതോടെയാണ് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു. ഇതോടെയാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം വെള്ളിയാഴ്‌ച നടത്തും.

ALSO READ: ആയിരത്തിലേറെ മോഷണം, 48 വയസിനിടെ 28 വര്‍ഷം തടവ് ; തിരുവാർപ്പ് അജി വീണ്ടും പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.