ETV Bharat / city

പി സി ജോർജ് കേരളത്തിലെ സാക്ഷി മഹാരാജ്; പി കെ ഫിറോസ് - വിവാദ പരാമർശം

തെരഞ്ഞെടുപ്പില്‍ നാണംകെട്ട പ്രകടനം കാഴ്ച വെച്ചതിന്‍റെ ജാള്യത മറയ്ക്കാനാണ്  ഇത്തരം പരാമര്‍ശങ്ങളുമായി പി സി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.

ഫയൽ ചിത്രം
author img

By

Published : May 27, 2019, 6:03 PM IST

കോട്ടയം: കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോർജെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വർഗീയ വിദ്വേഷം പരത്തുന്ന ഫോൺ സംഭഷണം പുറത്ത് വന്ന സംഭവത്തിൽ പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു.

പിസി ജോര്‍ജിനെതിരെ യൂത്ത്ലീഗ് നിയമപരമായ പോരാട്ടം നടത്തുമെന്ന് പി കെ ഫിറോസ് അറിയിച്ചു

തെരഞ്ഞെടുപ്പില്‍ നാണംകെട്ട പ്രകടനം കാഴ്ച വെച്ചതിന്‍റെ ജാള്യത മറയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങളുമായി പി സി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നതെന്നും പി കെ ഫിറോസ് ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും പുറത്തു വന്ന സംഭാഷണത്തിന്‍റെ ഉറവിടം കണ്ടെത്തണം. സമുദായ സ്പര്‍ദ്ദയും വര്‍ഗ്ഗീയതയും ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം സംഭാഷണങ്ങള്‍ കേരളത്തിന് തന്നെ അപമാനകരമാണെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.

പി സി ജോർജിനെതിരെ പ്രധിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്ന നടപടി അവസാനിക്കണമെന്നും പിസി ജോര്‍ജിനെതിരെ യൂത്ത്ലീഗ് നിയമപരമായ പോരാട്ടം നടത്തുമെന്നും പി കെ ഫിറോസ് അറിയിച്ചു.

Intro:Body:

വർഗീയ പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് . കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോർജ് . ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണ് പി സി ജോർജിന് . 

  പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണ് . ലീഗ് പ്രവർത്തകരുടെ വീട്ടിൽ കയറി പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഈരാറ്റുപേട്ടയിലെ മുസ്ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ ഫോൺ സംഭാഷണം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.