ETV Bharat / city

നികുതി ഇളവ് ഔദാര്യമല്ല; സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ഉമ്മൻ ചാണ്ടി - Oommen Chandy react on reduce of fuel tax

കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവല്ല സംസ്ഥാനം വരുത്തേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

Oommen Chandy wants state government to reduce fuel tax  സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ഉമ്മൻ ചാണ്ടി  സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധവുമായി ഉമ്മൻ ചാണ്ടി  സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മൻ ചാണ്ടി  Oommen Chandy react on reduce of fuel tax  FUEL PRICE REDUCE IN KERALA
നികുതി ഇളവ് ജനങ്ങൾക്ക്‌ ഉള്ള ഔദാര്യമല്ല; സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ഉമ്മൻ ചാണ്ടി
author img

By

Published : May 22, 2022, 2:22 PM IST

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവല്ല സംസ്ഥാനം വരുത്തേണ്ടതെന്നും നികുതി ഇളവ് ജനങ്ങൾക്ക്‌ ഉള്ള ഔദാര്യമല്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

നികുതി ഇളവ് ജനങ്ങൾക്ക്‌ ഉള്ള ഔദാര്യമല്ല; സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ഉമ്മൻ ചാണ്ടി

ഇന്ധന വിലകുറച്ച കേന്ദ്രത്തിന്‍റെ നടപടി ആശ്വാസമാണ്. പക്ഷെ ഇത് കൊണ്ടായില്ല, സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണം. വാർഷികാഘോഷത്തിന് നൂറ് കോടി വകയിരുത്തിയ സർക്കാർ ആണിത്. ജനങ്ങൾ കഷ്‌ടപ്പെടുമ്പോൾ സര്‍ക്കാര്‍ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആത്മവിശ്വാസ കുറവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ ആത്മവിശ്വാസ കുറവ് ഇപി ജയരാജന്‍റെ വാക്കുകളിൽ വ്യക്തമാണ്. കെ-റെയിലിൽ സർക്കാർ പിന്നോട്ട് പോയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടും. തൃക്കാക്കരയിൽ മന്ത്രിമാരുടെ ക്യാമ്പ്‌ ചെയ്തുള്ള പ്രചരണം നടക്കുന്നുണ്ട്. ജനാധിപത്യപരമായ പ്രചാരണങ്ങൾ അംഗീകരിക്കും, എന്നാല്‍ അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.