ETV Bharat / city

ഒമിക്രോൺ: കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

author img

By

Published : Jan 5, 2022, 10:50 PM IST

വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പടെയുള്ളവക്ക് നിയന്ത്രണം ബാധകമാണ്.

restrictions tightened in Kottayam  omicron threat in kottayam  കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി  കോട്ടയത്ത് നിയന്ത്രണങ്ങൾ കർശനമാക്കി
ഒമിക്രോൺ: കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കോട്ടയം: ഒമിക്രോൺ ആശങ്കയിൽ ജില്ലയിലെ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ഉത്സവങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150 പേരും മുറികൾ, ഹാളുകൾ തുടങ്ങി അടഞ്ഞ ഇടങ്ങളിൽ പരമാവധി 75 പേരും മാത്രമേ പങ്കെടുക്കാവൂവെന്നും ഉത്തരവിൽ പറയുന്നു.

സാമൂഹിക അകലവും കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണം. അടഞ്ഞ ഇടങ്ങളിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.

READ MORE: പഴമയിൽ പുതുമ തേടി, ഒപ്പം കാളക്കിടാങ്ങൾക്ക് സംരക്ഷണവും; ചക്കിലാട്ടിയ വെളിച്ചെണ്ണയുമായി കോഴിക്കോട്ടെ ഫാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.