കോട്ടയം: കേരളത്തിൽ യുഡിഎഫും എൽഡിഎഫും അഴിമതി നടത്തുകയാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര്‍ റാവു. പാലായിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു റാവുവിന്‍റെ ആരോപണം. കിഫ്‌ബിയിലും കിയാലിലും സിഎജി ഓഡിറ്റ് നടത്താത്തത് അഴിമതിയാണ്. സംസ്ഥാന സർക്കാർ എങ്ങനെയാണ് ഈ തീരുമാനമെടുത്തത് എന്നറിയില്ല. ഒളിക്കാൻ എന്തോ ഉള്ളതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഓഡിറ്റിൽ നിന്ന് ഒളിച്ചോടുന്നതെന്നും മുരളീധർ റാവു ആരോപിച്ചു.
റബർ കർഷകർക്ക് വേണ്ടി യുഡിഎഫും എൽഡിഎഫും ഒന്നും ചെയ്തിട്ടില്ലെന്നും വോട്ടിന് വേണ്ടി ഇരു മുന്നണികളും കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ സംസാരിച്ചതു പോലെയാണ് ഇടതുപക്ഷവും കോൺഗ്രസും സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ബിജെപി ഇരു മുന്നണികളുടേയും അഴിമതി പുറത്തു കൊണ്ടുവരാൻ ശ്രമിക്കുമെന്നും മുരളീധർ റാവു പറഞ്ഞു.
കേരളത്തിലെ ഇരുമുന്നണികളും അഴിമതിക്കാരെന്ന് മുരളീധര റാവു - ബിജെപി
കിഫ്‌ബിയിലും, കിയാലിലും സിഎജി ഓഡിറ്റ് നടത്താത്തത് അഴിമതിയാണെന്നും, കേരളത്തിലെ ജനങ്ങളെ ഇരുമുന്നണികളും മതത്തിന്‍റെ പേരില്‍ വിഭജിക്കുകയാണെന്നും മുരളീധർ റാവു ആരോപിച്ചു.
കോട്ടയം: കേരളത്തിൽ യുഡിഎഫും എൽഡിഎഫും അഴിമതി നടത്തുകയാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര്‍ റാവു. പാലായിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു റാവുവിന്‍റെ ആരോപണം. കിഫ്‌ബിയിലും കിയാലിലും സിഎജി ഓഡിറ്റ് നടത്താത്തത് അഴിമതിയാണ്. സംസ്ഥാന സർക്കാർ എങ്ങനെയാണ് ഈ തീരുമാനമെടുത്തത് എന്നറിയില്ല. ഒളിക്കാൻ എന്തോ ഉള്ളതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഓഡിറ്റിൽ നിന്ന് ഒളിച്ചോടുന്നതെന്നും മുരളീധർ റാവു ആരോപിച്ചു.
റബർ കർഷകർക്ക് വേണ്ടി യുഡിഎഫും എൽഡിഎഫും ഒന്നും ചെയ്തിട്ടില്ലെന്നും വോട്ടിന് വേണ്ടി ഇരു മുന്നണികളും കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ സംസാരിച്ചതു പോലെയാണ് ഇടതുപക്ഷവും കോൺഗ്രസും സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ബിജെപി ഇരു മുന്നണികളുടേയും അഴിമതി പുറത്തു കൊണ്ടുവരാൻ ശ്രമിക്കുമെന്നും മുരളീധർ റാവു പറഞ്ഞു.
ബൈറ്റ്
റബർ കർഷകർക്ക് വേണ്ടി യുഡിഎഫും എൽ ഡി എഫും ഒന്നും ചെയ്തിട്ടില്ല. ഇരു മുന്നണികളും വോട്ടിന് വേണ്ടി കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജികുന്നു. വികസനം ചർച്ചയാകുന്നില്ല. ജമ്മു കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ സംസാരിച്ചതു പോലെയാണ് ഇടതുപക്ഷവും കോൺഗ്രസും സംസാരിച്ചത്. കേരളത്തിൽ ബിജെപി ഇരു മുന്നണികളുടേയും അഴിമതി പുറത്തു കൊണ്ടുവരാൻ ശ്രമിക്കുമെന്നും മുരളീധർ റാവു വ്യക്തമാക്കി.
Body:...
Conclusion: