കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പിൽ നിന്നും എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റിനെ വിജിലൻസ് പിടികൂടി. യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റന്‍റ് സി.ജെ എൽസിയെയാണ് വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
മാർക്ക് ലിസ്റ്റും പ്രെഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി എം.ബിഎ വിദ്യാർഥിയിൽ നിന്ന് എൽസി ആവശ്യപ്പെട്ടത്. വിദ്യാർഥി 1.25 ലക്ഷം രൂപ കൈക്കൂലിയായി ബാങ്ക് വഴി നൽകി. ബാക്കി തുക ആവശ്യപ്പെട്ട സാഹചര്യത്തിൽ എം.ബിഎ വിദ്യാർഥി വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.
വിദ്യാർഥിയുടെ പക്കൽ നിന്നും തുക വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ആർപ്പൂക്കര സ്വദേശിനിയാണ് സി.ജെ എൽസിയെ അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്‌തതായി രജിസ്ട്രാർ അറിയിച്ചു.
also read: വിളയ്ക്ക് വിലയിടിവ്, വളത്തിന് വില വര്‍ധനവ്; ഇടുക്കി ഏലം മേഖല പ്രതിസന്ധിയില്‍