ETV Bharat / city

യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) അന്തരിച്ചു

author img

By

Published : Jun 21, 2022, 3:18 PM IST

ഹൃദയാഘാതത്തെ തുടർന്ന് മണർകാട് സെൻ്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം

യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്‌തു  യാക്കോബായ സുറിയാനി സഭ  മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ്‌ കാലം ചെയ്‌തു  മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസിന് മണർകാട് സെൻ്റ് മേരീസ് ആശുപത്രിയിൽ അന്ത്യം  metropolitan zacharias mar polycarpos passes away  metropolitan of jacobite church zacharias mar polycarpos passes away
യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) അന്തരിച്ചു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മണർകാട് സെൻ്റ് മേരീസ് ആശുപത്രിയിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ച് വരെ മൃതദേഹം മണർകാട് സെൻ്റ് മേരീസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്‌ക്കും.

സന്ധ്യാ പ്രാർഥനയെ തുടർന്ന് കുറിച്ചി സെൻ്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര നടത്തും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും. മലബാർ ഭദ്രാസനത്തിൻ്റ മുൻ മെത്രാപ്പോലീത്ത ആയിരുന്നു അദ്ദേഹം. കോട്ടയം കുറിച്ചി സെൻ്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.