കോട്ടയം: ഇന്നലെ ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ 13 പേരില്‍ ഉൾപെട്ടയാളല്ല ഷാലറ്റ്.
കൂട്ടിക്കലിൽ ഉരുള്‍പ്പൊട്ടലിനെ തുടർന്ന് 13 പേരെയാണ് കാണാതായത്. മൂന്ന് വീടുകൾ ഒലിച്ചുപോയതായാണ് വിവരം. കാണാതായവരിൽ ആറ് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സൈന്യവും എൻഡിആർഎഫും ചേർന്ന് കൂട്ടിക്കലില്‍ രക്ഷാ പ്രവർത്തനവും കാണാതായവർക്കുള്ള തെരച്ചിലും തുടരുകയാണ്.
READ MORE: കൂട്ടിക്കലില്‍ മഴ തുടരുന്നു; കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു