ETV Bharat / city

കോട്ടയത്തെ ചിരിക്കുന്ന കൊറോണ - കൊറോണ വാര്‍ത്തകള്‍

കോട്ടയം മള്ളുശേരി സ്വദേശിയായ ഷൈൻ തോമസിന്‍റെ ഭാര്യയുടെ പേരാണ് കൊറോണ.

lady with the name corona  corona latest news  kottayam news  കോട്ടയം വാര്‍ത്തകള്‍  കൊറോണ വാര്‍ത്തകള്‍  കൊറോണ പേര്
കോട്ടയത്തെ ചിരിക്കുന്ന കൊറോണ
author img

By

Published : Sep 12, 2020, 8:45 PM IST

Updated : Sep 12, 2020, 10:48 PM IST

കോട്ടയം: ലോകത്തെയാകെ ഭീതിയിലാഴ്‌ത്തിയ കൊറോണ വൈറസ്‌ ഇന്ന് എല്ലാവരുടെയും പേടി സ്വപ്‌നമാണ്. തനിക്ക് ആ രോഗം വരരുതെ എന്നാണ് എല്ലാവരും പ്രാര്‍ഥിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി കൊറോണയ്‌ക്കൊപ്പം ജീവിക്കുന്ന ഒരാളുണ്ട് കോട്ടയം മള്ളുശേരിയില്‍. മത്സ്യത്തൊഴിലാളിയായ ഷൈൻ തോമസ്.

കോട്ടയത്തെ ചിരിക്കുന്ന കൊറോണ

എന്നാല്‍ ഈ കൊറോണ ഉപദ്രവകാരിയല്ല. കാരണം അത് ഒരാളുടെ പേരാണ് ഷൈൻ തോമസിന്‍റെ സ്‌നേഹനിധിയായ ഭാര്യയുടെ പേര്. നാട്ടില്‍ കൊറോണയെ പേടിയില്ലാത്ത ഒരേ ഒരാളാണ് ഷൈൻ. നാട്ടുകാരെല്ലാം ഈ പേര് ഇന്ന് ആഘോഷമാക്കുകയാണ്. എല്ലാ പ്രതികരണനും തമാശയാണെന്ന് മനസിലാക്കി ചെറുചിരി ചുണ്ടില്‍ വിരിയിക്കുകയാണ് ഷൈൻ തോമസിന്‍റെ സ്വന്തം കൊറോണ. എന്നാല്‍ വിഷമമുള്ളത് സ്വന്തം വീടിന്‍റെ കാര്യത്തിലാണ്. ശക്തമായ മഴ പെയ്‌താല്‍ വീടിന്‍റെ മേല്‍ക്കൂര വരെ വെള്ളത്തിനടിയിലാകും. മക്കളോടൊപ്പം സുരക്ഷിത ഭവനത്തിൽ താമസിക്കുയെന്ന സ്വപ്നവുമായാണ് കൊറോണയും കുടുംബവും ജീവിക്കുന്നത്.

Last Updated : Sep 12, 2020, 10:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.