ETV Bharat / city

പൊൻകുന്നത്ത് ലോറിക്കടിയില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം

author img

By

Published : Dec 1, 2021, 10:07 AM IST

Updated : Dec 1, 2021, 11:12 AM IST

ഇന്ന് രാവിലെ പൊൻകുന്നം കെവിഎം ജങ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ പള്ളിയ്ക്കത്തോട് സ്വദേശിനി അമ്പിളിയാണ് മരിച്ചത്.

പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു  KOTTAYAM SCOOTER ACCIDENT  ONE DIED AT ACCIDENT IN PONKUNNAM  WOMEAN DIED IN PONKUNNAM  KVM JUNCTION ACCIDENT TODAY  പൊൻകുന്നത്ത് വാഹനാപകടം  ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു  സ്‌കൂട്ടർ ലോറിയ്ക്കടിയിൽപ്പെട്ട് അമ്പിളി മരിച്ചു
പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു

കോട്ടയം: പൊൻകുന്നം കെവിഎം ജങ്ഷനിൽ സ്‌കൂട്ടർ ലോറിയ്ക്കടിയിൽപ്പെട്ട് യുവതി മരിച്ചു. പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളിയാണ് (43) മരിച്ചത്. രാവിലെ 7:30 ന് പൊൻകുന്നം കാഞ്ഞിരപ്പള്ളി റോഡിലായിരുന്നു അപകടം.

പൊൻകുന്നത്തെ കെവിഎംഎസ് ആശുപത്രി ജീവനക്കാരിയാണ് അമ്പിളി. പൊൻകുന്നം ടൗൺ കഴിഞ്ഞുള്ള ഇറക്കത്തിൽ വെച്ച് ആശുപത്രിയിലേക്ക് ഉള്ള വഴിയിലേക്ക് സ്കൂട്ടർ തിരിക്കുമ്പോൾ പുറകെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

ALSO READ: കെ.എം ബഷീറിന്‍റെ മരണം; പ്രതികൾക്കെതിരെ കുറ്റപത്രം ഇന്ന് വായിക്കും

പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം കെവിഎംഎസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ഫയർഫോഴ്‌സ് എത്തി റോഡിൽ തളം കെട്ടിയ രക്തം കഴുകിക്കളഞ്ഞ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

Last Updated : Dec 1, 2021, 11:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.