കോട്ടയം: കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി 14 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. ളാലം സ്വദേശി കെ.പി മോഹൻദാസിനെയാണ് പാലാ പൊലീസ് ഡൽഹിയിൽ നിന്നും പിടികൂടിയത്. എൽഐസിയേയും നിക്ഷേപകരെയും കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് നാടുവിട്ട പ്രതിയെ 14 വർഷങ്ങൾക്ക് ശേഷം പാലാ പൊലീസ് പിടികൂടുകയായിരുന്നു.
പാലായിലെ എൽഐസി ഏജന്‍റ് ആയിരുന്നു മോഹൻദാസ്. 2008ൽ എൽഐസി ഇടപാടുകാരിൽ നിന്നും പണം വാങ്ങി എൽഐസി തവണകൾ അടയ്ക്കാതെ പണം തട്ടിയെടുത്തു, വീടും സ്ഥലവും വിൽക്കാൻ കരാർ എഴുതിയശേഷം കോടികൾ മുൻകൂറായി വാങ്ങി തുടങ്ങി പതിമൂന്നോളം കേസുകളാണ് മോഹൻദാസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി കുടുംബത്തോടൊപ്പം ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിലുള്ള പ്രതികളെ പിടികൂടാനുള്ള കോട്ടയം ജില്ല പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശത്തെ തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസഫ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
Also read: വെള്ളറടയിൽ വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ