കോട്ടയം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോട്ടയത്ത് പാളയിലിരുത്തി വലിച്ച് സമരം. മത്സ്യത്തൊഴിലാളി കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയാണ് വ്യത്യസ്തമായ സമരം നടത്തിയത്. പ്രവർത്തകനെ പാളയിലിരുത്തി വലിച്ചായിരുന്നു സമരം.
കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈയ്‌സ് പെട്രോൾ പമ്പ് ഓഫീസിന് മുൻപിൽ നടന്ന സമരം തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പെട്രോളിനെ ജിഎസ്‌ടിയില്‍ ഉൾപ്പെടുത്തണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌ത തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ജിഎസ്‌ടിയിൽ ചേർക്കുന്നതിന് സാധ്യമല്ല എന്ന നിലപാട് ആണ് സംസ്ഥാന സർക്കാർ എടുത്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നികുതി ഒഴിവാക്കി ജനങ്ങളെ സഹായിച്ചു. എന്നാൽ എല്‍ഡിഎഫ് സർക്കാർ അതിന് തയാറായില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന ഗവൺമെന്‍റുകള്‍ യോജിച്ച് പ്രവർത്തിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ ആരോപിച്ചു.
Read more: ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഉപഭോഗം 10 ശതമാനത്തിധികം വർധിക്കും: ഐസിആർഎ