കോട്ടയം: കോടിമതയിലെ രണ്ട് നിർധന കുടുംബങ്ങൾക്ക് ഫേസ്ബുക്ക് കൂട്ടായ്മ വീട് ഒരുക്കും. കോടിമത പാലത്തിന് താഴെ താമസക്കുന്ന ആയിഷ, കുഞ്ഞമ്മ എന്നിവരുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്.
കോടിമതയിൽ സമാന്തര പാലത്തിനായി ഏറ്റെടുത്ത സ്ഥലത്ത് താമസിക്കുന്ന ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ പല പദ്ധതികൾ ആലോചിച്ചെങ്കിലും നടപടി വൈകുകയായിരുന്നു. ഇതേ തുടർന്നാണ് കാലങ്ങളായി ഇവിടെ താമസിക്കുന്ന ഈ കുടുംബങ്ങൾക്ക് ഉടൻതന്നെ താമസ സൗകര്യം ഒരുക്കാൻ ഫേസ്ബുക്ക് കൂട്ടായ്മ പൊതുജനങ്ങളുടെ സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചത്. സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.