ETV Bharat / city

കൂട്ടിക്കലും പീരുമേട്ടിലും ഉരുൾപൊട്ടൽ; മലവെള്ളപ്പാച്ചിലിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി - കൂട്ടിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന് കനത്ത മലവെള്ളപ്പാച്ചിൽ

Landslide in koottikkal and peerumed: ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ താഴത്തങ്ങാടി ഭാഗത്തും ഉരുൾപൊട്ടൽ

land slide in koottikkal  heavy rain in peerumed  heavy water flow in koottikkal  കൂട്ടിക്കലിൽ ഉരുൾപൊട്ടൽ  പീരുമേട്ടിൽ കനത്ത മഴ  കൂട്ടിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന് കനത്ത മലവെള്ളപ്പാച്ചിൽ
കൂട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടൽ; മലവെള്ളപ്പാച്ചിലിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി
author img

By

Published : Dec 6, 2021, 7:02 AM IST

കോട്ടയം: കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പുലുകയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഇളംകാട്, വെംബ്ളി മേഖലയിലെ വീടുകളിൽ വെള്ളം കയറി. ഇടുക്കി ജില്ലയിലെ ഉറുമ്പിക്കരയിൽ ഉരുൾ പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഇളംകാട് ടോപ്പിൽ ഉരുൾ പൊട്ടിയതായി നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മുണ്ടക്കയം ക്രോസ്‌വേയിലും ജലനിരപ്പുയരുന്നുണ്ട്.

മുൻപ് ഉരുൾ പൊട്ടിയ കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ തുടരുകയാണ്. റവന്യൂ, പൊലീസ്, സംഘം കൂട്ടിക്കലിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സും എത്തിയിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറിൽ ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

പീരുമേട്ടിൽ ഉരുൾപൊട്ടൽ; മൂന്ന് കുടുംബങ്ങൾ ഒറ്റപ്പെട്ടു

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ താഴത്തങ്ങാടി ഭാഗത്ത് ഞായറാഴ്‌ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ ചെറിയ തോതിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടിയതിനെ തുടർന്ന് പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചതായി കൊക്കയാർ വില്ലേജ് ഓഫിസർ അറിയിച്ചു.

Also Read: Omicron in India : രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു ; രണ്ട് സംസ്ഥാനങ്ങളിൽ കൂടി രോഗബാധ, ആകെ രോഗികൾ 21

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.