ETV Bharat / city

കെവിൻ വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി - പ്രിൻസിപ്പൽ സെഷൻസ് കോടതി

അഞ്ച് പ്രതികളുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

കെവിൻ
author img

By

Published : Mar 27, 2019, 6:43 PM IST

Updated : Mar 27, 2019, 7:03 PM IST

കെവിൻ വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒന്നാം പ്രതി സാനു, രണ്ടാംപ്രതി നിയാസ്, അഞ്ചാം പ്രതി ചാക്കോ തുടങ്ങിയവര്‍ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 14 പ്രതികളാണ് കേസിലുള്ളത്. വിചാരണ തിയതി അടുത്ത മാസം രണ്ടിന് തീരുമാനിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുവെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 27നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനെയും ബന്ധുവിനെയും അക്രമികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദലിത് വിഭാഗത്തില്‍ പെട്ട കെവിന്‍ ഉയര്‍ന്ന ജാതിയില്‍പെട്ട നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.

Intro:കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി കേസിലെ വിചാരണ അടുത്തമാസം ഏപ്രിൽ രണ്ടിന് തീരുമാനിക്കും.

Body:ദുരഭിമാനക്കൊലയായ കെവിൻ വധക്കേസ് പരിഗണിച്ച അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജിലൻസ് കോടതിയിലേക്ക് മാറിയതോടെയാണ് കേസ് പ്രിൻസിപ്പൽ കോടതിയിലേക്ക് എത്തിയത്. ഈ കേസിൽ ഒന്നാം പ്രതി സാനു അഞ്ചാംപ്രതി ചാക്കോ രണ്ടാംപ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ആണ് കോടതിയിലെത്തിയത്. അഞ്ച് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ വിചാരണ തീയതി ഏപ്രിൽ രണ്ടിന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. കെവിൻ വധക്കേസ് ദുരഭിമാനക്കൊല ആണെന്ന് കണ്ടെത്തി കൊലക്കുറ്റം ഉൾപ്പെടെ പ്രതികൾക്കെതിരെ പത്ത് വകുപ്പുകൾ ചുമത്തി അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം കോടതി കുറ്റപത്രം വായിച്ചിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുവെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. 14 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്.

Conclusion:ഇടിവി ഭാരത് കോട്ടയം
Last Updated : Mar 27, 2019, 7:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.