ETV Bharat / city

ഡി.ആർ.ഐ സംഘത്തിനെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢലോചനയെന്ന് കെ സുരേന്ദ്രൻ - ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

രാഷ്ട്രിയ കൂട്ടുകെട്ടിന്‍റെ ഫലമാണ് അക്രമമെന്നും ഇതിന് പിന്നിൽ ലീഗിന് വ്യക്തമായ പങ്കുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു

കെ.സുരേന്ദ്രൻ  K SURENDRAN ON DRI GROUP ATTACKED  ഡി.ആർ.ഐ സംഘത്തിനെതിരായ അക്രമത്തിനു പിന്നിൽ ഗൂഢലോചനയെന്ന് കെ സുരേന്ദ്രൻ
ഡി.ആർ.ഐ സംഘത്തിനെതിരായ അക്രമത്തിനു പിന്നിൽ ഗൂഢലോചനയെന്ന് കെ സുരേന്ദ്രൻ
author img

By

Published : Sep 7, 2020, 3:54 PM IST

Updated : Sep 7, 2020, 4:18 PM IST

കോട്ടയം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് അന്വേഷണത്തിനെത്തിയ ഡി.ആർ.ഐ സംഘത്തിനെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചില രാഷ്ട്രിയ കൂട്ടുകെട്ടിന്‍റെ ഫലമാണ് അക്രമമെന്നും ഇതിന് പിന്നിൽ ലീഗിന് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പ്രധാന പ്രതികൾ രക്ഷപെട്ടിട്ടും സർക്കാർ നിസംഗത തുടരുകയാണന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഡി.ആർ.ഐ സംഘത്തിനെതിരായ അക്രമത്തിന് പിന്നിൽ ഗൂഢലോചനയെന്ന് കെ സുരേന്ദ്രൻ

ആറ്റിങ്ങൽ കഞ്ചാവ് വേട്ടയിലും അന്വേഷണം പരാജയമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളിലെല്ലാം തന്നെ സർക്കാരിന് സംരക്ഷിച്ച് നിര്‍ത്തേണ്ട ആരുടെയൊക്കെയോ കരങ്ങൾ പിന്നിലുണ്ടന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കുറ്റവാളി എങ്ങനെ 108 ആംബുലൻസിന്‍റെ ഡ്രൈവറായി എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ക്വാറന്‍റൈനിൽ കഴിയുന്ന യുവതികൾ പോലും പീഡിപ്പിക്കപ്പെടുന്നതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Last Updated : Sep 7, 2020, 4:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.