ETV Bharat / city

ലിറ്ററിന് 2500 രൂപ; 'മൊബൈൽ' ചാരായ കച്ചവടക്കാരൻ പിടിയില്‍ - ചാരായം പിടിച്ചു

ബൈക്കില്‍ കറങ്ങി നടന്നായിരുന്നു പ്രതിയുടെ ചാരായ കച്ചവടം.

illegal liquor seller arrested  charayam vilppana  ചാരായം പിടിച്ചു  ചാരായ കച്ചവടം
ചാരായം
author img

By

Published : Jun 3, 2021, 12:44 PM IST

കോട്ടയം: കുറവിലങ്ങാടും പരിസര പ്രദേശങ്ങളിലും ബൈക്കിലും, സ്കൂട്ടറിലുമായി കറങ്ങി നടന്ന് ചാരായ വില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി പുളിയമ്മാക്കിൽ ഷാജിയെയാണ് (45) കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും സാഹസികമായി പിടികൂടിയത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും ഒരു ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തു.

മുൻകൂട്ടി അറിയിച്ച് രാത്രി സമയത്ത് "സാധനം "കൈമാറി പെട്ടന്ന് കടന്നു കളയുന്ന ഇയാളെ പലതവണ ശ്രമിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ഒരു ലിറ്റർ ചാരായത്തിന് 2500 രൂപയാണ് ഇയാള്‍ വാങ്ങിയിരുന്നത്. ഇന്നലെ രാത്രി കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫും സംഘവും വേഷം മാറി ആവശ്യക്കാരെന്ന വ്യാജേനെ ഇയാളെ സമീപിച്ചു. "എക്സൈസ് കറങ്ങുന്നുണ്ട് സൂക്ഷിക്കണം"എന്ന് മുന്നറിയിപ്പ് നൽകിയ ഇയാൾ ആവശ്യക്കാരുടെ വേഷത്തിലെത്തിയ എക്സൈസ് സംഘത്തിന്‍റെ ബൈക്ക് വെളിയന്നൂർ ഭാഗത്ത് വച്ച് ആളറിയാതെ കൈ കാണിച്ച് നിർത്തി ചാരായം കൈമാറുമ്പോഴാണ് ആവശ്യക്കാർ തന്നെ അറസ്റ്റ് ചെയ്യാൻ വന്നവരാണെന്ന് മനസിലാക്കിയത്. തുടർന്ന് സ്കൂട്ടർ വഴിയിലുപേക്ഷിച്ച് എക്സൈസ് സംഘത്തെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഒരു കിലോ മീറ്ററോളം പിൻതുടർന്ന് എക്സൈസ് സംഘം പ്രതിയെ പിടികൂടി.

also read: കൊല്ലത്ത് വീട്ടില്‍ ചാരായം വാറ്റിയ മധ്യവയസ്കനെ പൊലീസ് പിടികൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.