ETV Bharat / city

കോട്ടയത്ത് അപകടകാരിയായ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി - red eared slider turtle found news

അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വിൽപ്പനയും ഇറക്കുമതിയും നിരോധിച്ചിട്ടുള്ള ആമ വര്‍ഗമാണിത്

ചെഞ്ചെവിയൻ ആമ  ചെഞ്ചെവിയൻ ആമ വാര്‍ത്ത  ചെഞ്ചെവിയൻ ആമ കണ്ടെത്തി വാര്‍ത്ത  കോട്ടയം ചെഞ്ചെവിയൻ ആമ വാര്‍ത്ത  മാഞ്ഞൂര്‍ ചെഞ്ചെവിയൻ ആമ വാര്‍ത്ത  ചെഞ്ചെവിയന്‍ ആമ പുതിയ വാര്‍ത്ത  red eared slider turtle  red eared slider turtle news  red eared slider turtle kottayam news  red eared slider turtle found news  kottayam red eared slider turtle news
കോട്ടയത്ത് അപകടകാരിയായ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി
author img

By

Published : Aug 30, 2021, 4:31 PM IST

കോട്ടയം: കോട്ടയം മാഞ്ഞൂരില്‍ അപകടകാരിയായ ചെഞ്ചെവിയന്‍ ആമയെ കണ്ടെത്തി. മാഞ്ഞൂർ പഞ്ചായത്തില്‍ ശ്രീജേഷ് എന്നയാള്‍ക്കാണ് ആമയെ കിട്ടിയത്.

മീൻ പിടിക്കാൻ പോയപ്പോൾ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു.

Read more: ഒഡിഷയിൽ അത്യപൂർവ മഞ്ഞ ആമയെ കണ്ടെത്തി

അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചിട്ടുള്ള ആമ വര്‍ഗമാണിത്. ജലത്തിലെ മുഴുവൻ സസ്യജാലങ്ങളെയും, മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമ ജൈവവൈവിധ്യം തകർക്കുമെന്നതിനാലാണ് പല രാജ്യങ്ങളും ഇതിനെ നിരോധിക്കുന്നത്.

മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയാണ് ഇവ. കഴിഞ്ഞ ദിവസം ഇടുക്കിയിലും ഒരു ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.