ETV Bharat / city

സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഓര്‍ത്തഡോക്‌സ് സഭ - ഓര്‍ത്തഡോക്സ് സഭ

1934 ലെ ഭരണഘടന പ്രകാരം എല്ലാ പള്ളികളും ഭരിക്കപ്പെടണമെന്ന 2017 ലെ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാണ് സഭ ആരോപിക്കുന്നത്.

പള്ളിത്തര്‍ക്കം; സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി ഓര്‍ത്തഡോക്‌സ് സഭ
author img

By

Published : Aug 29, 2019, 8:24 PM IST

Updated : Aug 29, 2019, 9:12 PM IST

കോട്ടയം: പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കി ഓര്‍ത്തഡോക്‌സ് സഭ. സഭാ തര്‍ക്കത്തിലെ 2017ലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ കോടതിയെ സമീപിച്ചത്.

1934 ലെ ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള 2017 ലെ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാണ് സഭ ആരോപിക്കുന്നത്. സംസ്ഥാനവ്യാപകമായി പള്ളികളുടെ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ് സഭയും യാക്കോബായ സഭയും തമ്മിലുള്ള തര്‍ക്കമാണ് വീണ്ടും കോടതി കയറുന്നത്. അധികാരികളോടും, യാക്കോബായ വിഭാഗത്തോടും കത്തുകൾ മുഖാന്തരവും നേരിട്ടും സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സഭ അഭ്യർഥിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. സർക്കാരിൽ നിന്നുമുള്ള തുടർച്ചയായ നീതിനിഷേധത്തിന്‍റെ അടിസ്ഥാനത്തിലാണ് സഭയുടെ നീക്കമെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഓര്‍ത്തഡോക്‌സ് സഭ

കോടതി വിധി അംഗീകരിക്കില്ലെന്ന പാത്രിയാര്‍ക്കിസ് കാതോലിക്കാ ബാവയുടെ പ്രഖ്യാപനം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി വിധി നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന വൈമുഖ്യത്തിൽ സുപ്രീംകോടതി സർക്കാരിനും ചീഫ് സെക്രട്ടറിക്കും താക്കീത് നൽകിയിരുന്നു.

Intro:കോടതി അലക്ഷ്യ ഹർജി നൽകി ഓർത്തഡോക്സ് സഭാBody:1934 ലെ ഭരണഘടന പ്രകാരം എല്ലാ പള്ളികളും ഭരിക്കപ്പെടണമെന്ന 2017 ലെ സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാക്കുന്നില്ലന്നാണ് ഓർത്തഡോക്സ് സഭയുടെ കോടതിയലക്ഷ്യ ഹർജിയിലെ പ്രധാന പരാമർശം.ഒഴിവാക്കാൻ പലതവണ ശ്രമിച്ചതും. ബന്ധപ്പെട്ട അധികാരികൾക്കും യാക്കോബായ വിഭാഗത്തോടും കത്തുകൾ മുഖാന്തരവും മുഖാമുഖവും സുപ്രിം കോടതി വിധി നടപ്പാക്കണമെന്നും, അംഗികരിക്കണമെന്നും സഭ അഭ്യർഥിച്ചിരുന്നു.എന്നാൽ ഇത് മുഖവിലക്കെടുക്കാതായതോടെ ഗത്യന്തരമില്ലതെയാണ് സുപ്രിം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ നിർബന്ധിതമായതെന്നാണ്. ഓർത്തഡോക്സ് സഭയുടെ  വിശദീകരണം. സർക്കാരിൽ നിന്നുമുള്ള തുടർച്ചയായ നീതി നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് സഭയുടെ ഈ നീക്കമെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറയുന്നു.

ബൈറ്റ്

കോടതി വിധി അംഗികരിക്കില്ലന്ന പ്രതിയാക്കിസ് കാതോലിക്ക ബാബയുടെ പ്രഖ്യാപനം ഇന്ത്യൻ നീതിന്യായ വ്യവസ്ഥ യോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോടതി വിധി നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന വൈമുഖ്യത്തിൽ സുപ്രിം കോടതി സർക്കാരിനും ചിഫ് സെക്രട്ടറിക്കും താക്കീത് നൽകിയിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിനെതിരെ കടുത്ത നടപടികൾ ഉണ്ടാവാനാണ് സാധ്യത

Conclusion:സുബിൻ തോമസ്

ഇ.റ്റി.വി ഭാ ര ത് 

കോട്ടയം

Last Updated : Aug 29, 2019, 9:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.