ETV Bharat / city

ജാതി വിവേചനം : അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച് ദലിത് ഗവേഷക ദീപ

'സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ കളരിക്കലിന്‍റെ ഇടപെടല്‍ മൂലം എംഫില്‍ പ്രൊജക്‌ട് വര്‍ക്ക് വേണ്ട വിധം നോക്കിനല്‍കാതെ ഫെല്ലോഷിപ്പ് തടഞ്ഞുവച്ചു'

author img

By

Published : Oct 29, 2021, 9:43 PM IST

ജാതി വിവേചനം  സര്‍വകലാശാലയ്ക്ക് മുമ്പിൽ ദലിത് ഗവേഷക വിദ്യാർഥി  ദലിത് വിദ്യാർഥിയുടെ സമരം  ദീപ പി മോഹൻ നിരാഹാര സമരം ആരംഭിച്ചു  ദീപ പി മോഹൻ വാർത്ത  നിരാഹാര സമരം ആരംഭിച്ച് ദീപ പി മോഹൻ  deepa p mohan news  Caste discrimination news  Caste discrimination latest news  Deepa p Mohan started hunger strike  Deepa p Mohan started hunger strike news  Deepa p Mohan news  Deepa p Mohan latest news
ജാതി വിവേചനം; സര്‍വകലാശാലയ്ക്ക് മുമ്പിൽ ദലിത് ഗവേഷക വിദ്യാർഥിയുടെ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി

കോട്ടയം: നാനോ സയന്‍സില്‍ ഗവേഷക വിദ്യാര്‍ഥിയായ ദീപ പി മോഹൻ എംജി സര്‍വകലാശാലയില്‍ നേരിടുന്ന ജാതിവിവേചനത്തിനെതിരെ നിരാഹാര സമരം ആരംഭിച്ചു. ഭീം ആര്‍മിയുടെ പിന്തുണയോടെയാണ് സമരം. 2011-12ല്‍ നാനോ സയന്‍സില്‍ എംഫില്‍ പ്രവേശനം നേടിയ വിദ്യാർഥിയാണ് ദീപ പി മോഹന്‍. എംഫില്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം പ്രൊജക്‌ട് ചെയ്യാനുളള സൗകര്യം ലഭിച്ചില്ല. സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ കളരിക്കലിന്‍റെ ഇടപെടല്‍ മൂലം എംഫില്‍ പ്രൊജക്‌ട് വേണ്ട വിധം നോക്കിനല്‍കാതെ ഫെല്ലോഷിപ്പ് തടഞ്ഞുവയ്ക്കുകയും ചെയ്‌തെന്നാണ് ദീപയുടെ പരാതി.

'പിഎച്ച്ഡി പ്രവേശനം മനപ്പൂര്‍വം താമസിപ്പിച്ചു'

ദലിത് വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയായതുകൊണ്ടാണ് വിവേചനമെന്ന് ദീപ ആരോപിക്കുന്നു. ഇതിനെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ പ്രതികാര നടപടികളായി ടിസി തടഞ്ഞുവെച്ചും എംഫില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കാതെയും പിഎച്ച്ഡി പ്രവേശനം മനപ്പൂര്‍വം താമസിപ്പിച്ചെന്നും ദീപ പറയുന്നു.

ഗേറ്റ് വിജയിച്ചതുകൊണ്ട് മാത്രമാണ് പിഎച്ച്ഡി പ്രവേശനം നേടാനായത്. എന്നാൽ നന്ദകുമാര്‍ കളരിക്കല്‍ ദ്രോഹനടപടികള്‍ തുടര്‍ന്നുവെന്നും ദീപ ആരോപിക്കുന്നു. സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയിന്മേല്‍ രണ്ട് അംഗ സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണത്തില്‍ നന്ദകുമാര്‍ കളരിക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും എസ് എസി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്‌തു. നടപടിയില്ലാതെ വന്നതിനെ തുടര്‍ന്ന് ദീപ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി.

വി.സിക്കെതിരെയും ആരോപണം

പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മിഷന്‍ ഈ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂര്‍ത്തീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും ഗവേഷകയ്ക്ക് ലഭ്യമാക്കണമെന്ന് ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാലയില്‍ നിന്നും അനുകൂലമായ യാതൊരു സമീപനവും ഉണ്ടായിട്ടില്ലെന്ന് ദീപ പറയുന്നു.

ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കുകയാണ് വി.സിയെന്നും ദീപ ആരോപിച്ചു. ദീപയെ പോലെ പലരും എം ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിന് ഇരകളായിട്ടുണ്ടെന്നും ദീപ പറഞ്ഞു. ദീപയ്ക്ക് നീതി ലഭിക്കാനാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നതെന്ന് ഭീം ആർമി കേരള ചീഫ് റോബിൻ ജോബ് കുട്ടനാട് പറഞ്ഞു.

ALSO READ: മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണണമെങ്കിൽ യുപിയിൽ വീണ്ടും യോഗി വരണം : അമിത് ഷാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.