ETV Bharat / city

റബ്ബര്‍ കര്‍ഷര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് വേണമെന്ന് ആന്‍റോ ആന്‍റണി എം.പി - rubber farmers kerala news

കാർഷിക കടങ്ങളുടെ തിരിച്ചടവിന് ഒരു വർഷത്തെ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു

ആന്‍റോ ആൻറണി എം.പി റബര്‍ കര്‍ഷകര്‍  സ്വാഭാവിക റബ്ബര്‍ സാമ്പത്തിക പാക്കേജ്  പ്രത്യേക കാർഷിക പാക്കേജ്  anto antony mp on rubber farmers  rubber farmers kerala news  anto antony on crisis of rubber farmers
ആന്‍റോ ആന്‍റണി എം.പി
author img

By

Published : May 20, 2020, 6:23 PM IST

Updated : May 20, 2020, 7:47 PM IST

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളിലൊന്നും റബ്ബർ കര്‍ഷകർക്ക് വേണ്ടി യാതൊരു പരാമർശവും ഇല്ലാതെ പോയത് ഗുരുതര വീഴ്ച്ചയെന്ന് ആന്‍റോ ആൻറണി എം.പി. സ്വാഭാവിക റബ്ബറിന്‍റെ 90% ഉൽപാദിപ്പിക്കുന്ന കേരളത്തെയാണ് ഇത് ഏറ്റവും കൂടുതൽ ദോഷമായി ബാധിക്കുന്നത്. നിലവിൽ വിലത്തകർച്ചയിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ കാർഷിക കടങ്ങളുടെ തിരിച്ചടവിന് ഒരു വർഷത്തെ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കർഷകർക്കായി പ്രത്യേക കാർഷിക പാക്കേജ് പുറത്തിറക്കണമെന്നും അദ്ദേഹം കോട്ടയത്ത് ആവശ്യപ്പെട്ടു.

റബ്ബര്‍ കര്‍ഷര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് വേണമെന്ന് ആന്‍റോ ആന്‍റണി എം.പി

കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയ ശേഷം റബ്ബറിന്‍റെ വിലയിടിക്കാനും കൃഷിക്കാരെ തകർക്കാനും വൻകിട വ്യവസായികൾക്ക് വേണ്ടി അനിയന്ത്രിതമായ റബ്ബർ ഇറക്കുമതി ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുത്തത് റബ്ബർ വ്യവസായ മേഖലക്ക് തിരിച്ചടിയായി. റബ്ബറിന്‍റെ താങ്ങുവില 200 രൂപയായി നിശ്ചയിക്കുക, തോട്ടങ്ങളിലെ കാടുകൾ വെട്ടി തെളിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും ആന്‍റോ ആന്‍റണി എം.പി ഉയർത്തിക്കാട്ടുന്നു.

റബ്ബർ ബോർഡ് വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണന്നും നിലവിൽ കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സബ്‌സിഡികളും നിര്‍ത്തി വച്ചിരിക്കുന്നു. റബ്ബർ വ്യവസായ മേഖലയുടെ വളർച്ചതായി കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ അടിയന്തരമായി ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Last Updated : May 20, 2020, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.