ETV Bharat / city

കാട്ടാന ആക്രമണം രൂക്ഷം; ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് അധികൃതര്‍ - ആന്‍റണി ജോണ്‍

ആന്‍റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പ്രദേശത്തുണ്ടായ നാശനഷ്‌ടം വിലയിരുത്തി.

wild elephant attack  mla Antony john  kothamangalam news  കോതമംഗലം വാര്‍ത്തകള്‍  ആന്‍റണി ജോണ്‍  കാട്ടാന ആക്രമണം
കാട്ടാന ആക്രമണം രൂക്ഷം; ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് അധികൃതര്‍
author img

By

Published : Jun 27, 2020, 5:44 PM IST

എറണാകുളം: കോതമംഗലം താലൂക്കിലെ മാമലക്കണ്ടത്ത് ആദിവാസി ഊരുകളിലുണ്ടായ കാട്ടാന ആക്രമണത്തിൽ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവരെ നേരിൽ കാണാൻ ആന്‍റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥ സംഘമെത്തി. നിരന്തരമുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.

കാട്ടാന ആക്രമണം രൂക്ഷം; ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് അധികൃതര്‍

എളംബ്ലാശേരി ആദിവാസി കോളനി മുതൽ അഞ്ചുകുടി ആദിവാസി ഊരിൽ പ്രവർത്തിക്കുന്ന ബദൽ സ്കൂളിന് സമീപം വരെയുള്ള പ്രദേശത്താണ് കാട്ടാന ആക്രമണം ഉണ്ടായത്. ഈ മേഖലയിലെ മൂന്ന് വീടുകൾ പൂർണമായി തകർക്കപ്പെട്ടിരുന്നു. ഇരുന്നൂറോളം വരുന്ന കുടുംബങ്ങളുടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചത്. കുരുമുളക്, തെങ്ങ്, കമുക്, വാഴ തുടങ്ങിയ മുഴുവൻ കൃഷികളും ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാനയുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയും ഇരുപതോളം ആനകൾ കൃഷിയിടത്തിൽ മേയാനെത്തിയിരുന്നു. കാട്ടാന ആക്രമണം തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ കോതമംഗലത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നത സംഘം ഊരുകൾ സന്ദർശിക്കാനെത്തിയത്. നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ നായർ, ട്രൈബൽ ഓഫിസർ ജി. അനിൽകുമാർ, ആർ നാരായണൻ കുട്ടി തുടങ്ങിയവരും എംഎൽഎ ക്കൊപ്പം ഊരുകൾ സന്ദർശിച്ചു.

രണ്ടര കിലോമീറ്റർ ദൂരത്തിൽ നിർമാണം നടന്നുവരുന്ന ഫെൻസിങ് അടിയന്തരമായി പവർ കൂട്ടി പുനസ്ഥാപിക്കാനും, നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ തന്നെ സാമ്പത്തിക സഹായം ലഭ്യമാക്കാനും, രാത്രികാലങ്ങളിൽ പ്രത്യേക സംഘത്തെ പട്രോളിങ്ങിന് നിയോഗിക്കാനും നടപടി സ്വീകരിച്ചുവെന്ന് ആന്‍റണി ജോൺ എംഎൽഎ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.