ETV Bharat / city

എറണാകുളത്ത് വീണ്ടും യുഡിഎഫ്; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിജയമെന്ന് ടി ജെ വിനോദ്

പോളിങ് ശതമാനത്തിലുണ്ടായ വലിയ കുറവ് ഭൂരിപക്ഷം കുറച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡല യു.ഡി.എഫിന് 21949 വോട്ടിന്‍റെയും ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 31174 വോട്ടിന്‍റെയും ഭൂരിപക്ഷമുണ്ടായിരുന്നു

എറണാകുളത്ത് വീണ്ടും യുഡിഎഫ്; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിജയമാണിതെന്ന് ടി ജെ വിനോദ്
author img

By

Published : Oct 24, 2019, 1:20 PM IST

Updated : Oct 24, 2019, 4:26 PM IST

കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം നിലനിർത്തി ഐക്യ ജനാധിപത്യ മുന്നണി. 3673 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് ഇടത് സ്വതന്ത്രന്‍ മനു റോയിയെ പരാജയപ്പെടുത്തിയത്. ആകെ 37515 വോട്ടുകളാണ് വിനോദിന് ലഭിച്ചത്.

എറണാകുളത്ത് വീണ്ടും യുഡിഎഫ്; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിജയമെന്ന് ടി ജെ വിനോദ്

കഴിഞ്ഞ മൂന്നര വർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിജയമായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നെന്ന് ടി ജെ വിനോദ് പറഞ്ഞു. എൽഡിഎഫ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് കൊച്ചിയിലെ ജനങ്ങൾ തെളിയിച്ചുവെന്നും ടി ജെ വിനോദ് പ്രതികരിച്ചു. പേമാരിയെ വെല്ലുന്ന മഴയാണ് തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായത്. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുമെന്നുപോലും വിചാരിച്ചിരുന്നു. മഴമൂലം വളരെയധികം ബുദ്ധിമുട്ടുകളും ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. തനിക്ക് കിട്ടേണ്ട ഇരുപത്തിഅയ്യായിരം വോട്ടുകൾ പോൾ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും പ്രതികൂലമായ കാലാവസ്ഥയിലും പോളിങ് ബൂത്തിലെത്തി തനിക്ക് അനുകൂലമായി വോട്ട് ചെയ്ത വോട്ടർമാർക്ക് വിജയം സമർപ്പിക്കുന്നതായും നിയുക്ത എം.എൽ.എ ടി.ജെ.വിനോദ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫിന് വലിയ ഇടിവാണ് ഉണ്ടായത്. പോളിങ് ശതമാനത്തിലുണ്ടായ വലിയ കുറവാണ് ഭൂരിപക്ഷം കുറയുന്നതിന് കാരണമായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 21949 വോട്ടിന്‍റെയും ലോക സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 31174 വോട്ടിന്‍റെയും ഭൂരിപക്ഷമുണ്ടായിരുന്നു.

മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർഥി മനു റോയിയുടെ അപരൻ മനു കെ.എം 2572 വോട്ട് നേടിയെന്നതും ശ്രദ്ധേയമാണ്. ഇടത് സ്വതന്ത്രന്‍ മനു റോയിക്ക് 34141 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി സി.ജി രാജഗോപാലിന് 13351 വോട്ടുകളുമാണ് ലഭിച്ചത്.

എറണാകുളം മണ്ഡലത്തിലെ കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളായ ചേരനെല്ലൂർ പഞ്ചായത്ത് ഉൾപ്പെടുന്ന ആദ്യ റൗണ്ടിലെ ഫലം പുറത്തുവന്നപ്പോൾ തന്നെ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുള്ളൂവെന്ന സൂചനയുണ്ടായിരുന്നു. എളമക്കര ഉൾപ്പെടുന്ന മൂന്നാം റൗണ്ടിൽ ഒഴികെ തുടർച്ചയായി ലീഡ് ഉയർത്തി ടി.ജെ വിനോദ് വിജയിക്കുകയായിരുന്നു.

വിജയമുറപ്പായപ്പോള്‍ തന്നെ കൊച്ചി നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്‌ളാദപ്രകടനങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് ടി. ജെ വിനോദിനെ തുറന്ന വാഹനത്തിൽ ആനയിച്ച് കൊച്ചി നഗരത്തിൽ മണിക്കൂറുകൾ നീണ്ട പ്രകടനവും യു.ഡി.എഫ് പ്രവർത്തകരുടെ കരിമരുന്ന് പ്രയോഗവും നടന്നു.

Intro:

Body:കഴിഞ്ഞ മൂന്നര വർഷം സംസ്ഥാനം ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിജയമായി തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ്. എൽഡിഎഫ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് കൊച്ചിയിലെ ജനങ്ങൾ തെളിയിച്ചതായും തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ടി ജെ വിനോദ് പ്രതികരിച്ചു.

byte

പേമാരിയെ വെല്ലുന്ന മഴയാണ് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായത്. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുമെന്ന് പോലും വിചാരിച്ചിരുന്നു. മഴമൂലം വളരെയധികം ബുദ്ധിമുട്ടുകളും ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. തനിക്ക് കിട്ടേണ്ട ഇരുപത്തിഅയ്യായിരം വോട്ടുകൾ പോൾ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മനു റോയുടെ അപരൻ വോട്ടു പിടിച്ചതിനെകുറിച്ച് അറിയില്ലെന്നും ടി ജെ വിനോദ് പറഞ്ഞു.

3673 ബോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി ജെ വിനോദ് വിജയിച്ചിരിക്കുന്നത്. ആകെ 37515 വോട്ടുകളാണ് വിനോദിന് ലഭിച്ചത്. 33843 വോട്ടുകൾ നേടിയ എൽഡിഎഫ് സ്ഥാനാർഥി മനോരമയാണ് മണ്ഡലത്തിൽ രണ്ടാംസ്ഥാനത്ത് എത്തിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ എൻഡിഎ സ്ഥാനാർഥി മുത്തു എന്ന് വിളിപ്പേരുള്ള സി ജി രാജഗോപാൽ മുന്നേറിയിരുന്നു. എന്നാൽ പിന്നീടുള്ള റൗണ്ടുകളിൽ ടി ജെ വിനോദ് വിജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തിനു ശേഷം വലിയ രീതിയിലുള്ള ആഹ്ലാദപ്രകടനങ്ങളാണ് യുഡിഎഫ് പ്രവർത്തകർ ഡിസിസി ഓഫീസിനു മുന്നിൽ നടത്തിയത്.

Adarsh Jacob
ETV Bharat
Kochi

Conclusion:
Last Updated : Oct 24, 2019, 4:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.